Pages

Saturday, October 12, 2013

നീതിനിഷേധത്തിലൂടെ അരാജകത്വം സൃഷ്‌ടിക്കരുത്‌- കാതോലിക്കാ ബാവാ

നീതിനിഷേധത്തിലൂടെ അരാജകത്വം
സൃഷ്ടിക്കരുത്‌- കാതോലിക്കാ ബാവാ


തര്‍ക്കങ്ങള്‍ നീതിന്യായ കോടതിയുടെ തീരുമാനത്തിലൂടെ പരിഹരിക്കുന്ന രീതിയില്‍നിന്നു വ്യതിചലിച്ച്‌ നീതിനിഷേധത്തിലൂടെ അരാജകത്വം സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുതെന്നു ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഹൈക്കോടതി വിധിയെ തുടര്‍ന്നു കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ്‌ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബാവാ.
1934-ലെ സഭാഭരണഘടന പ്രകാരമാണു കോലഞ്ചേരി പള്ളി ഭരിക്കപ്പെടേണ്ടതെന്ന എറണാകുളം അഡീ. ജില്ലാക്കോടതിയുടെ 2011 ഓഗസ്‌റ്റ്‌ 16-ലെ ഉത്തരവിനെതിരേ യാക്കോബായ വിഭാഗം നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ ഉത്തരവിട്ടത്‌. അര്‍ഹമായ നീതി നടപ്പിലാക്കിയ സര്‍ക്കാരിനും ഉദ്യോഗസ്‌ഥര്‍ക്കും ബാവാ നന്ദി പ്രകാശിപ്പിച്ചു. അക്രമത്തിലൂടെ ജുഡീഷ്യറിയെ നിര്‍വീര്യമാക്കാനുള്ള നീക്കം നടത്തുന്നവര്‍ സമൂഹത്തിന്‌ ചെയ്യുന്ന ദ്രോഹം തിരിച്ചറിഞ്ഞ്‌ അവരെ ഒറ്റപ്പെടുത്തേണ്ടതു സമൂഹത്തില്‍ സമാധാനം പുലരണമെന്ന്‌ ആഗ്രഹിക്കുന്ന ഏവരുടെയും ആവശ്യമാണ്‌. നീതിനടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ തുടര്‍ന്നും ശുഷ്‌ക്കാന്തി കാണിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ബാവാ കൂട്ടി ചേര്‍ത്തു. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌, വികാരിമാരായ ഫാ. ജേക്കബ്‌ കുര്യന്‍, ഫാ. സി.എം. കുര്യാക്കോസ്‌, ഫാ. ലൂക്കോസ്‌ തങ്കച്ചന്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ സഭാ വൈദീക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌, സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

                         പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: