Pages

Saturday, October 19, 2013

സ്തനാര്‍ബുദത്തിനെതിരെ 'തിങ്ക് പിങ്ക്' പ്രചാരണപരിപാടി

സ്തനാര്‍ബുദത്തിനെതിരെ 'തിങ്ക് പിങ്ക്' പ്രചാരണപരിപാടി

സ്തനാര്‍ബുദത്തിനെതിരെയുള്ള 'തിങ്ക് പിങ്ക്' ബോധവത്കരണപരിപാടിക്ക് തുടക്കമായി. ജോയ് ആലുക്കാസിന്റെ നേതൃത്വത്തില്‍ ദുബായ് സുലേഖ ആസ്​പത്രി, ദുബായ് ഹെല്‍ത്ത് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ലോകവ്യാപകമായി ഒക്ടോബര്‍ സ്തനാര്‍ബുദ ബോധവത്കരണമാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ജോയ് ആലുക്കാസ് തിങ്ക് പിങ്ക് പരിപാടി സംഘടിപ്പിക്കുന്നത്. 'ടേക് എ പിങ്ക് പ്ലെഡ്ജ്' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് പ്രചാരണ പരിപാടി. സ്തനാര്‍ബുദത്തെക്കുറിച്ച് സ്ത്രീകളെ ബോധവത്കരിക്കുകയാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ജോണ്‍ പോള്‍ ജോയ് ആലുക്കാസ് വ്യക്തമാക്കി. ദുബായ് ഹെല്‍ത്ത് അതോറിറ്റിയും സുലേഖ ആസ്​പത്രിയും നല്‍കുന്ന പിന്തുണ ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്തനാര്‍ബുദത്തെക്കുറിച്ചും സ്വയം പരിശോധന നടത്തുന്ന വിധവും വിവരിക്കുന്ന ബുക്ക്‌ലെറ്റുകള്‍ ഇറക്കുക, സുലേഖ ആസ്​പത്രിമുഖേനയുള്ള സൗജന്യ കണ്‍സല്‍ട്ടേഷന്‍ വൗച്ചറുകളുടെ വിതരണം, മാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണം, റോഡ് ഷോ തുടങ്ങിയവയാണ് തിങ്ക് പിങ്കിലൂടെ നടപ്പാക്കുന്നത്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള പരിപാടികളും പദ്ധതിയുടെ ഭാഗമായുണ്ട്. ആകാശത്തേക്ക് പിങ്ക് ബലൂണുകള്‍ പറത്തിക്കൊണ്ട് ദുബായ് പ്രൈമറി ഹെല്‍ത്ത് കെയര്‍ സി.ഇ.ഒ. ഡോ. അഹമ്മദ് ബിന്‍ ഖല്‍ബാന്‍ ആണ് തിങ്ക്പിങ്ക് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. നേരത്തേ കണ്ടെത്തുന്നതിലൂടെ മൂന്നിലൊന്ന് കാന്‍സര്‍മരണങ്ങളും തടയാന്‍ സാധിക്കുമെന്ന് ഡോ. ഖല്‍ബാന്‍ ചൂണ്ടിക്കാട്ടി. സ്തനാര്‍ബുദം നേരത്തേ കണ്ടെത്തേണ്ടത് സംബന്ധിച്ച് സ്ത്രീകളെയും കുടുംബാംഗങ്ങളെയും ബോധവാന്മാരാക്കാനുള്ള ശ്രമമാണ് ഹെല്‍ത്ത് അതോറിറ്റി നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. സുലേഖ, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സ്തനാര്‍ബുദ ചികിത്സാ വിദഗ്ധ ഡോ. പമീല മുന്‍സ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: