ഫൈലിന്‍ : ഒഡിഷയ്ക്ക് നഷ്ടമായത്
കാറ്റ് വീശിയടിച്ച ഗന്‍ജം, ഗജപതി ജില്ലകളില്‍ മാത്രം
1.1 ലക്ഷം
മരങ്ങള്‍ കടപുഴകി വീണു എന്നാണ് പ്രാഥമിക കണക്കെടുപ്പില്‍ വ്യക്തമായത്. വന
മേഖലകളില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പെട്ടെന്ന് വളരുന്ന മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനു
പകരം കാറ്റിനെ തടയുന്ന മാവ്,
വേപ്പ്, ആല്‍ തുടങ്ങിയ മരങ്ങള്‍ വെച്ചു
പിടിപ്പിക്കാനാണ്
അധികൃതര്‍ ശ്രദ്ധിക്കേണ്ടതെന്ന്
വിദഗ്‌ദര്‍ അഭിപ്രായപ്പെട്ടു. കാറ്റില്‍ പെട്ട്
വന്‍തോതില്‍ വൃക്ഷങ്ങള്‍ നശിച്ചത് സംസ്ഥാനത്തിന്റെ പച്ചപ്പിനെ മുഴുവന്‍ നശിപ്പിക്കുന്ന തരത്തിലാണ്. എന്നാല്‍ പച്ചപ്പ് തിരിച്ചു കൊണ്ടു
വരാന്‍ ആവശ്യമായ നടപടികള്‍ വേഗത്തില്‍ കൈക്കൊള്ളുമെന്ന് സംസ്ഥാന വനം
വകുപ്പ് മന്ത്രി ബിജയ്‌ശ്രീ റൗട്രേ
പറഞ്ഞു.
സംസ്ഥാനത്തെ പച്ചപ്പ് തിരികെ
കൊണ്ടുവരാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്ന് പറഞ്ഞ
മന്ത്രി ഇതിനായി അടുത്ത വര്‍ഷം
തന്നെ വലിയൊരു പദ്ധതി
തയ്യാറാക്കുമെന്നും
അറിയിച്ചു. ഇത്തവണ കാറ്റിനെ ചെറുക്കുന്ന മരങ്ങളാകും കൂടുതലും വെച്ചുപിടിപ്പിക്കുന്നതെന്നും അദേഹം
വ്യക്തമാക്കി. കടപുഴകി വീണ മരങ്ങളില്‍ യൂക്കാലിപ്‌റ്റിസ്,
ഗുല്‍മോഹര്‍, ദേവദാരു, രാധചുര, ആല്‍, വേപ്പ്,
പ്ലാവ്, മാവ്, തെങ്ങ്,
കശുമാവ് തുടങ്ങിയ നിരവധി ഇനങ്ങള്‍ ഉള്‍പ്പെടുന്നു. വന മേഖലയിലേതു കൂടാതെ
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വീടുകള്‍, റോഡുകളിലും തെരുവുകളിലെയും
വശങ്ങള്‍ എന്നിവിടങ്ങളിലും
നിരവധി മരങ്ങള്‍ നശിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment