വാളകം മാര്‍ത്തോമാ
ഹൈസ്‌കൂള്‍
നവതി
ആഘോഷത്തിന് തുടക്കമായി
വാളകം മാര്‍ത്തോമാ ഹൈസ്‌കൂളിന്റെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ നിര്‍വഹിച്ചു. ആദ്യകാലത്ത് സേവന പാതയിലായിരുന്നു വിദ്യാഭ്യാസമെങ്കില്‍ പലരും ഇന്ന് വിദ്യാഭ്യാസത്തെ കച്ചവടമായി കാണുകയാണെന്നും ബാല്യകാലത്ത് ഒരുവന് നല്‍കുന്ന ശിക്ഷണം ഉത്തമ പൗരന്‍മാരെ വാര്‍ത്തെടുക്കുന്ന തരത്തിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നവതി ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം പി.അയിഷാപോറ്റി എം.എല്‍.എ. നിര്‍വഹിച്ചു. നവതി സ്മാരക ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ഉമ്മന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പത്മിനി ദിലീപ്, കെ.ഇ.വര്‍ഗീസ്, ജില്ലാപഞ്ചായത്ത് അംഗം അഡ്വ. ബ്രിജേഷ് എബ്രഹാം, രാജു വെണ്ണിക്കുളം, സരോജിനി ബാബു, എ.കെ.മനോഹരന്‍, അനില്‍ ജോര്‍ജ്, സി.എസ്.ജയപ്രസാദ്, ജി.മുരളീധരന്‍ പിള്ള, കെ.സി.ജോര്‍ജ്, കെ.ഡാനിയേല്‍, എബിന്‍ ജി. ബിജു എന്നിവര്‍ പ്രസംഗിച്ചു.
പ്രഥമാധ്യാപിക കെ. മേരിക്കുട്ടി സ്വാഗതവും പി.കുഞ്ഞമ്മ നന്ദിയും പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment