U.S., RUSSIA AGREE DEAL ON SYRIA
CHEMICAL WEAPONS
The United States and Russia have agreed on a proposal to
eliminate Syria's chemical weapons arsenal, Secretary of State John Kerry said
on Saturday after nearly three days of talks with Russian Foreign Minister
Sergei Lavrov.Kerry said that, under the pact, Syria must submit a
"comprehensive listing" of its chemical weapons stockpiles within one
week.മദ്ധ്യേഷ്യയിലെ യുദ്ധഭീതി ഒഴിവാക്കിക്കൊണ്ട് സിറിയന്‍ വിഷയത്തില്‍ അമേരിക്കയും റഷ്യയും തമ്മില്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. ജനീവയില്‍ നടന്ന റഷ്യന്‍ വിദേശകാര്യ മന്ത്രിയും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയും നടന്ന ചര്‍ച്ച വിജയമായതോടെയാണ് സംഘര്‍ഷ സാധ്യതകള്‍ക്ക് അയവ് വന്നത്.
ഇവര്‍ തമ്മിലുള്ള ധാരണ പ്രകാരം സിറിയയിലെ രാസായുധങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കും. ഇതിന് മുന്നോടിയായി യുഎന്‍ പരിശോധകരെ രാജ്യത്ത് പരിശോധന നടത്താന്‍ സിറിയയെ കൊണ്ട് സമ്മതിപ്പിക്കും. ഇരു രാജ്യങ്ങളും തമ്മില്‍ ഇത്തരത്തില്‍ ഒരു ധാരണയില്‍ എത്തിയതോടെ സിറിയയ്‌ക്ക് മേല്‍ നിന്ന അമേരിക്കന്‍ ആക്രമണ ഭീതിക്ക് അയവ് വന്നു.
ഇതോടെ സിറിയയ്‌ക്കെതിരേ ആക്രമണം നടത്താന്‍ യു എന്നില്‍ കൊണ്ടുവന്ന പ്രമേയത്തില്‍ നിന്നും അമേരിക്ക പിന്‍വാങ്ങും. മൂന്ന് ദിവസമായി ഇരു രാജ്യങ്ങളും സിറിയയിലെ രാസായുധം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലെവ്‌റോവുമായിരുന്നു ചര്‍ച്ച നടത്തിയത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment