..
|
ഭൂമിയില്‍ സ്വര്‍ഗ്ഗം വിരിയിക്കുന്ന ഷീല ആന്റണി എന്ന
എഴുപത്തിയെട്ടുകാരി
സുജ എസ്
ഇതൊരു ചിത്രകാരന്റെയോ എഴുത്തുകാരന്റെയോ ഭാവനയല്ല. ഷീല ആന്റണി എന്ന എഴുപത്തിയെട്ടുകാരിയുടെ ഏഴേക്കറോളം വരുന്ന കൃഷി ഭൂമി നമ്മെ എതിരേല്‍ക്കുന്നത് ഈ കാഴ്ച്ചകളിലൂടെയാണ്. നഗരഹൃദയത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മങ്ങാട് തോടിന്റെ കരയില്‍ മനസ്സിന്റെ നന്മയിലും കഠിനാധ്വാനത്താലും വിരിഞ്ഞ കാഴ്ച്ചകള്‍ ഒറ്റ സ്‌നാപ്പില്‍ ഒതുങ്ങുന്നില്ല. തെങ്ങും വാഴയും മരച്ചീനിയും വെള്ളരിയും കോവയും മത്തനും പയറും വെണ്ടയും വഴുതനയും കപ്പലണ്ടിയും കാബേജും എല്ലാം മണ്ണറിഞ്ഞ് തന്നെ വിളഞ്ഞ് കിടക്കുന്നു. ഇവയ്ക്ക് നടുവിലും വശങ്ങളിലും വരിയായുമൊക്കെ അത്തിയും മങ്കോസ്റ്റിനും സപ്പോട്ടയും ചാമ്പയും മാതളവും ചെറിയും ആത്തിയും മുട്ടപ്പഴവും ശീമയും നെല്ലിയും ഇലുമ്പിയും തുടങ്ങി ഏതാണ്ടെല്ലാ ഫലവൃക്ഷങ്ങളും വളരുന്നു. ഇവയ്ക്കിടയിലൂടെ വൃക്ഷത്തലപ്പുകളില്‍ തലോടിയും മൂപ്പെത്തിയ കായ്കള്‍ പറിച്ചും തലപ്പുകള്‍ക്ക് കുടിനീര് നല്‍കിയും നടന്നുനീങ്ങുകയാണ് ഷീലആന്റണി. സംയോജിത കൃഷിയില്‍ പരീക്ഷണം നടത്തുന്ന ഇവര്‍ ഒന്നര ഏക്കറില്‍ കരനെല്‍കൃഷികൂടി നടത്തി വിജയഗാഥ ഒരുക്കുകയാണ്. പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെ ഓടിനടന്ന് ഇവര്‍ മണ്ണില്‍ ഒരുക്കുന്നത് പ്രകൃതിസ്‌നേഹത്തിന്റെയും പരസ്പരാശ്രിതത്വത്തിന്റെയും സുന്ദരകാഴ്ച്ചകള്‍. വൈക്കം മുഹമ്മദ് ബഷീര്‍ പറയുന്നതുപോലെ നമുക്ക് മാത്രമായി ഈ ഭൂമിയില്‍ പ്രത്യേക അവകാശങ്ങളൊന്നുമില്ല. ഞാഞ്ഞൂലിനും പഴുതാരയ്ക്കും കോഴിക്കും പട്ടിക്കും പശുവിനും ഇല്ലാത്ത ഒരു പ്രത്യേക അവകാശവും മനുഷ്യനില്ല. ഈ തത്വം ശരിക്കും ഈ കൃഷിയിടം കാട്ടിത്തരുന്നു.
ഇത് പച്ചപ്പിന്റെ മേലാപ്പിന് കീഴെ
ശാന്തസുന്ദരമായ കാഴ്ച്ചകള്‍ ഒരുക്കി ഭൂമിയില്‍ സ്വര്‍ഗ്ഗം വിരിയിക്കാന്‍
ശ്രമിക്കുന്ന ഷീല ആന്റണിയാണെങ്കില്‍ ഇനി നമ്മള്‍ കാണുന്നത് കാരുണ്യത്തിന്റെ
വഴിയില്‍ കുറയേറെ ജീവിതങ്ങള്‍ക്ക് വഴികാട്ടിയാവുന്ന ഒരമ്മയെയാണ്. വിധവകള്‍ക്കായി
കൊല്ലം രൂപതയുടെ കീഴില്‍ 'മരിയ' എന്ന ഒരു സംഘടനയുണ്ടാക്കി കര്‍മ്മനിരതയാകുകയാണ്.
ഒമ്പത് വര്‍ഷം മുന്‍പ് തുടങ്ങിയ സംഘടനയില്‍ ഇന്ന് അംഗങ്ങള്‍ 4500. ഭര്‍ത്താവിന്റെ
മരണശേഷം മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, വീട്ടില്‍ നിന്നും
ആട്ടിയിറക്കപ്പെട്ടവര്‍, ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനുമായി മറ്റുള്ളവര്‍ക്ക്
മുന്നില്‍ കൈനീട്ടുന്നവര്‍ ഇങ്ങനെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും
പിന്‍തള്ളപ്പെട്ട സ്ത്രീകളുടെ നിസ്സഹായ അവസ്ഥയും അതിന്റെ കാഴ്ച്ചകളുമാണ്
മരിയയുടെ തുടക്കത്തിന് കാരണം.
ഈ 78 കാരിയുടെ കാരുണ്യത്തില്‍ അന്തിയുറങ്ങാന്‍
ഒരു വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയവരും നിരവധിയാണ്. ബിസിനസ്സുകാരനായ
മരുമകനാണ് വീട് വച്ചുനല്‍കുന്നതിന് സഹായങ്ങള്‍ നല്‍കുന്നത്. മരിയയുടെ പ്രസിഡന്റ്
പദവി വഹിക്കുന്ന ഷീല വിധവകള്‍ക്കായി ആരുടെ മുന്നിലും കൈനീട്ടും. സന്മനസ്സുള്ളവര്‍
തരണമെന്ന് പറയും. ആരും ഒന്നും തരാതെ മടക്കാറില്ലെന്ന് പറയുന്നു. ഇപ്പോഴാണ്
ജീവിക്കുന്നതെന്ന തോന്നല്‍ ഉണ്ടായതെന്ന് കൂെടപ്പിറപ്പുളെപ്പോലെ കരതുന്ന
സ്ത്രീകള്‍ പറയുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി മറ്റൊന്നിലും ലഭിക്കുന്നില്ല.
സംഘടനയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്കാവശ്യമായ ആശയങ്ങള്‍ വാര്‍ദ്ധക്യത്തിലും
ഇവരില്‍ ഭദ്രം.
അച്ഛന്‍ എ ആര്‍ ഗോമസ് സാധുക്കളായ പെണ്‍കുട്ടികളുടെ
വിവാഹങ്ങള്‍ നടത്തുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യുന്ന ആളായിരുന്നു. ഭര്‍ത്താവ്
കാനറാബാങ്ക് റീജണല്‍ മാനേജരായി വിരമിച്ച ഒ ആന്റണിയാണ്. അദ്ദേഹത്തിന്റെ മരണശേഷം
ഒറ്റയ്ക്കാണ് താമസം. മൂന്നുമക്കള്‍. ഒരാള്‍ ആക്‌സിഡന്റില്‍ മരണപ്പെട്ടു.
അമ്മയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി മക്കള്‍
കൂടെത്തന്നെയുണ്ട്.
മനസ്സുണ്ടെങ്കില്‍ പ്രായം ഒന്നിനും ഒരു
തടസ്സമല്ലെന്നും പരിശ്രമിക്കാന്‍ തയ്യാറാണെങ്കില്‍ എന്തും സാധ്യമാവുമെന്നും
കാട്ടിത്തരുകയാണ് ഈ അമ്മ. സമയവും സൗകര്യങ്ങളുമുണ്ടായിട്ടും അതിനു
മനസ്സില്ലാത്തവര്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി ഷീല ആന്റണി തന്റെ പ്രവര്‍ത്തനങ്ങള്‍
തുടരുകയാണ് പ്രായത്തിന്റെ ചുളിവുകളും അലസതകളുമില്ലാതെ.
പ്രൊഫ്. ജോണ്‍ കുരാക്കാർ
|
Saturday, September 14, 2013
ഭൂമിയില്‍ സ്വര്‍ഗ്ഗം വിരിയിക്കുന്ന ഷീല ആന്റണി എന്ന എഴുപത്തിയെട്ടുകാരി
Subscribe to:
Post Comments (Atom)
No comments:
Post a Comment