Pages

Saturday, September 14, 2013

MURALEEYA FOUNDATION SOCIAL WORKS

മുരളിയ ഫൗണ്ടേഷന്റെ സാമൂഹിക 
ക്ഷേമപദ്ധതികള്‍ക്ക് തുടക്കം

പ്രവാസി വ്യവസായി കെ. മുരളീധരന്‍ നേതൃത്വം നല്‍കുന്ന മുരളിയ ഫൗണ്ടേഷന്‍ സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് സെപ്റ്റംബർ 14 ശനിയാഴ്ച ഏരൂരില്‍ തുടക്കമാകും. ഫൗണ്ടേഷന്റെ 10-ാം വാര്‍ഷികവും ചെയര്‍മാന്‍ കെ. മുരളീധരന്റെ ജന്മനാടായ ഏരൂരില്‍ ഗ്രാമപ്പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും ഗ്രാമോത്സവവും നടക്കും. 
ഇതിന്റെ ഭാഗമായി രണ്ടായിരത്തോളം ആള്‍ക്കാര്‍ക്ക് ഇരിക്കാനുള്ള പന്തല്‍ ഏരൂര്‍ ഗവ.എച്ച്.എച്ച്.എസ്.എസ്. അങ്കണത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. ഓണസദ്യ ഒരുക്കുന്നതിനായി പ്രത്യേക പാചകപ്പുരയും സദ്യ വിളമ്പുന്നതിനായി പന്തലും ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9ന് രജിസ്‌ട്രേഷന്‍ തുടങ്ങും. 9.30ന് ഏരൂര്‍ സര്‍വീസ് സഹകരണബാങ്ക് ജങ്ഷനില്‍ വര്‍ണാഭമായ ഘോഷയാത്ര ആരംഭിക്കും.
പഞ്ചായത്തിലെ വിവിധ സാമൂഹിക സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്ത്രീശക്തിയൂണിറ്റുകള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരക്കും. ബാന്റുമേളം, പഞ്ചവാദ്യം എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. 10ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി, പ്രതിപക്ഷനേതാവ് വി.എസ്. അച്യൂതാനന്ദന്‍, സി.പി.ഐ. നിയമസഭാകക്ഷിനേതാവ് സി. ദിവാകരന്‍ എം.എല്‍.എ., എന്‍.പിതാംബരക്കുറുപ്പ് എം.പി. എന്നിവര്‍ വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. സിനിമാ സംവിധായകരായ മേജര്‍രവി, രാജീവ് അഞ്ചല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: