Pages

Saturday, September 14, 2013

KALAYAPURAM SANKETHAM ONAM CELEBRATION-2013

കലയപുരം സങ്കേതത്തില്‍
 കടബാധ്യതയുടെ ഓണാഘോഷം
നാടൊന്നടങ്കം സമൃദ്ധിയുടെ ഓണാഘോഷത്തിനൊരുങ്ങുമ്പോള്‍ അനാഥരുടെ ആശ്രയകേന്ദ്രമായ സങ്കേതത്തിന് കടബാധ്യതയുടെ ഓണമാണ് ഇക്കുറി. 768 അന്തേവാസികള്‍ക്ക് സംരക്ഷണം ഒരുക്കുന്ന ഇവിടെ ഓണത്തിന് സര്‍ക്കാര്‍ അനുവദിച്ച അധിക റേഷന്‍പോലും ലഭിച്ചിട്ടില്ല. വലിയ സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനം കാണംവിറ്റും ഓണമുണ്ണേണ്ട അവസ്ഥയിലാണ്. അന്തേവാസികളില്‍ എഴുപതോളംപേര്‍ വിദ്യാര്‍ഥികളാണ്. ഇതില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ ആറുപേരുണ്ട്. ഫീസിനത്തില്‍ നാലുലക്ഷം രൂപ കടമുണ്ട്. പ്രമുഖരില്‍നിന്ന് വായ്പയായി വാങ്ങിയ പണവും കടബാധ്യതയില്‍പ്പെടും. സങ്കേതത്തിന്റെ മുന്നോട്ടുള്ള നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന് സെക്രട്ടറി കലയപുരം ജോസ് പറയുന്നു. 768 അന്തേവാസികളുള്ളതില്‍ 174 പേര്‍ക്കുമാത്രമാണ് സര്‍ക്കാര്‍ സൗജന്യ റേഷന്‍ അനുവദിച്ചിട്ടുള്ളത്. മറ്റ് സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭ്യമല്ല. സമൂഹത്തില്‍ കാരുണ്യമുള്ളവര്‍ നല്‍കുന്ന സഹായത്തിലാണ് സങ്കേതത്തിന്റെ പ്രവര്‍ത്തനം. കടബാധ്യതയുടെ ഭാരത്തിലും സങ്കേതത്തില്‍ ഓണാഘോഷത്തിന് നിറം കുറയില്ല. 

ഞായറാഴ്ച രാവിലെ പത്തിന് സന്തോഷ് കെ.തോമസിന്റെ അധ്യക്ഷതയില്‍ ആഘോഷങ്ങള്‍ സ്വാതന്ത്ര്യസമര സേനാനി ഇ.നാരായണപിള്ള ഉദ്ഘാടനം ചെയ്യും. 11ന് ആശ്രയയിലെയും സങ്കേതത്തിലെയും അന്തേവാസികളുടെ കലാപരിപാടികള്‍, ഉച്ചയ്ക്ക് ഓണസദ്യ. വൈകിട്ട് നാലിന് സാസ്‌കാരികസമ്മേളനം സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം കുണ്ടറ ജോണി സന്ദേശം നല്‍കും. വൈകിട്ട് 5.30ന് നൃത്തം, ഓട്ടന്‍തുള്ളല്‍, നാടകം എന്നിവ ഉണ്ടാകുമെന്ന് സെക്രട്ടറി കലയപുരം ജോസ് അറിയിച്ചു. 


                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: