മുരളിയ
ഫൗണ്ടേഷന്‍
സമൂഹത്തിന്
മാതൃക
മുരളിയ ഫൗണ്ടേഷന്‍
സമൂഹത്തിന് മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. മുരളിയ
ഫൗണ്ടേഷന്‍ 10-ാം വാര്‍ഷികവും ഏരൂര്‍ ഗ്രാമപ്പഞ്ചായത്ത് ഗ്രാമോത്സവവും ഓണാഘോഷവും
ഏരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്., കെ.മുരളീധരന്‍ നമ്മുടെ രാജ്യത്തിന്
പുറത്ത് ഗള്‍ഫ് നാടുകളില്‍ തൊഴില്‍ തേടി എത്തുകയും സത്യസന്ധതയും കഠിനപ്രയത്‌നവും
സാമര്‍ത്ഥ്യവുംകൊണ്ട് അനേകംപേര്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യവസായ ഉടമയായി മാറുകയും
ചെയ്തു. തന്റെ വരുമാനത്തിന്റെ നല്ലൊരംശം നാട്ടുകാര്‍ക്കും സഹജീവികള്‍ക്കും കൂടി
പങ്കുവയ്ക്കാന്‍ അദ്ദേഹം തയ്യാറായി. വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ അദ്ദേഹത്തിന്
കഴിഞ്ഞു. പണം ചാക്കില്‍ കെട്ടിവച്ച് ഉറങ്ങുന്നവരുണ്ട്, പാവപ്പെട്ടവനെ ചൂഷണം
ചെയ്യുന്നവരും നമുക്ക് ഇടയിലുണ്ട്. കാടും, മലയും കൈയേറി മനുഷ്യനെയും പ്രകൃതിയെയും
ചൂഷണംചെയ്ത് ജീവിക്കുന്നവരുമുണ്ട്. ഇവരില്‍നിന്നെല്ലാം വ്യത്യസ്തനാണ്
കെ.മുരളീധരനെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കാരുണ്യം, ദയ, സ്‌നേഹം എന്നീ മൂല്യങ്ങള്‍ അന്യമാകുന്ന ഇക്കാലത്ത് കൈവിട്ടുപോകുന്ന മൂല്യങ്ങള്‍ നാം തിരികെ പിടിക്കണമെന്നും വി.എസ്. പറഞ്ഞു.അഡ്വ.കെ.രാജു എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എം.പി.അബ്ദുള്‍ സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. കെ.മുരളീധരന്‍ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന വിവിധ ജീവകാരുണ്യ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി 3000 പേര്‍ക്ക് ഓണക്കോടി നല്‍കി. ഏരൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കിടപ്പുരോഗികള്‍ക്കുള്ള പാലിയേറ്റീവ് കെയര്‍ സഹായ പദ്ധതിയുടെ ഉദ്ഘാടനം ബി.ജെ.പി. ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് നിര്‍വ്വഹിച്ചു. കെ.മുരളീധരന്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ 'സുജലാം സുഫലാം' എന്ന പുസ്തകം എന്‍.പീതാംബരക്കുറുപ്പ് എം.പി. പ്രകാശനം ചെയ്തു. മുരളിയ ഫൗണ്ടേഷന്റെ കഴിഞ്ഞ കാലങ്ങള്‍ ചിത്രീകരിച്ച 'മുരളീയം' ഡോക്കുമെന്ററിയുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി നിര്‍വ്വഹിച്ചു. വിവിധ സംഘടനകളെ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പരിചയപ്പെടുത്തി. നാരായണ ഗുരുകുലം അധ്യക്ഷന്‍ മുനി നാരായണ പ്രസാദ്, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍, മുന്‍.എം.എല്‍.എ. പി.എസ്.സുപാല്‍, കെ.പി.സി.സി. ഉപാധ്യക്ഷന്‍ ഭാരതീപുരം ശശി എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. ജില്ലാ പഞ്ചായത്തംഗം വിജയമ്മ ചന്ദ്രമോഹന്‍, ചലച്ചിത്ര നടന്‍ കൊല്ലം തുളസി, ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍, വിവിധ രാഷ്ട്രീയ നേതാക്കളായ കെ.ബാബു പണിക്കര്‍, ഏരൂര്‍ സുഭാഷ്, കെ.സി.ജോസ്, ഐ.ദുനൂപ്കുട്ടി, ആലഞ്ചേരി ജയചന്ദ്രന്‍, ആര്‍.മഞ്ജു, എസ്.സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ സന്നദ്ധസംഘടനകള്‍ കെ.മുരളീധരന് സ്വീകരണം നല്‍കി. ഏരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.സോമശേഖരന്‍ പിള്ള സ്വാഗതവും ഏരൂര്‍ ഗ്രാമപ്പഞ്ചാത്ത് മുന്‍ പ്രസിഡന്റ് അഡ്വ.പി.ആര്‍.ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment