നവജാതശിശുവിനെ കൊന്ന് അലമാരയിൽ
ഒളിപ്പിച്ച അമ്മ പിടിയിൽ
നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് അലമാരയിൽ ഒളിപ്പിച്ച അമ്മ പിടിയിൽ. കുളത്തൂപ്പുഴ കൈതക്കാട് സ്വദേശിനി ഷംന(20) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞതിങ്ങനെ: ഉച്ചയോടെ ഭർത്തൃവീട്ടിൽ വച്ചാണ് പെൺകുഞ്ഞിനെ പ്രസവിച്ചത്. ഉടൻ തന്നെ ഇവർ ചുരിദാറിന്റെ ഷാൾ ചോരക്കുഞ്ഞിന്റെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം വീട്ടിലെ അലമാരയിൽ ഒളിപ്പിച്ചു. സംഭവത്തിന് ശേഷം ഉച്ചയോടെ ഷംന വയറുവേദനയെന്ന് പറഞ്ഞ് കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാർ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. തുടർന്ന് രാത്രിയോടെ ഷംനയുടെ ഭർത്തൃമാതാവ് കുഞ്ഞിന്റെ ജഡം ആശുപത്രിയിലെത്തിക്കുകയായിരുന്നു.അവിഹിത സന്തതിയായതിനാൽ കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നു. പാങ്ങോട് ഭരതന്നൂർ സ്വദേശിനിയായ ഷംനയും സിയാദും രണ്ടുവർഷം മുന്പാണ് വിവാഹിതരായത്. സിയാദ് രണ്ടുവർഷമായി ഗൾഫിലാണ്. ആശുപത്രി അധികൃതരുടെ പരാതിയിൽ കുളത്തൂപ്പുഴ പൊലീസ് യുവതിയെ ചോദ്യം ചെയ്തു വരുന്നു.

പ്രൊഫ് .ജോണ് കുരാക്കാർ
No comments:
Post a Comment