Pages

Saturday, September 14, 2013

FIRE KILLS 37 IN RUSSIAN PSYCHIATRIC HOSPITAL

റഷ്യയില്‍ മനോരോഗാസ്‌പത്രിക്ക്
തീപിടിച്ച് 37 മരണം
At least 37 people were killed after a fire swept through a psychiatric hospital in northwest Russia overnight Thursday, officials said. This was the second deadly blaze at such facility this year, heightening concerns about Russia's treatment of mentally ill and other vulnerable wards of state.The fire, which according to preliminary information was sparked by a patient smoking in bed, quickly spread through the wooden structure housing at the all-male facility in Luka village in the region of Novgorod.Around 60 patients and personnel were believed to be inside the hospital when it caught fire and around 20 were evacuated, the committee said.In April, a fire that ravaged a psychiatric hospital in the Moscow region killed 38 people, most of them patients engulfed by flames as they slept behind barred windows.
വടക്കുപടിഞ്ഞാറന്‍ റഷ്യയിലെ നോവ്‌ഗൊറോദ് മേഖലയില്‍ മനോരോഗാസ്പത്രിക്ക് തീപിടിച്ച് 37 പേര്‍ മരിച്ചു. വെള്ളിയാഴ്ച ഇന്ത്യന്‍സമയം പുലര്‍ച്ചെയാണ് അപകടം.തടികൊണ്ട് നിര്‍മിച്ച ആസ്പത്രിയില്‍ 60 രോഗികളുണ്ടായിരുന്നു. 20-ഓളം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു നഴ്‌സും മരിച്ചു. അന്തേവാസികളിലൊരാള്‍ പുകവലിച്ചപ്പോള്‍ കിടക്കയ്ക്ക് തീപ്പിടിച്ചോ മനഃപൂര്‍വം തീയിട്ടോ ആണ് അപകടമെന്ന് സംശയിക്കുന്നു. സുരക്ഷാഭീഷണിയുള്ളതിനാല്‍ കെട്ടിടം പൂട്ടണമെന്ന് അധികൃതര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നതാണ്.

ഏപ്രിലില്‍ മോസ്‌കോയില്‍ മനോരാഗാസ്പത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 38 പേര്‍ മരിച്ചിരുന്നു. 2009-ല്‍ കോമിയില്‍ വൃദ്ധമന്ദിരത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 23 പേരും 2006-ല്‍ മോസ്‌കോയില്‍ ലഹരിവിമോചന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 45 വനിതകളും മരിച്ചു.

                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: