Pages

Tuesday, September 24, 2013

ഒരുപാട്ട് പിന്നെയും -- സുഗതകുമാരി

കവിത: ഒരുപാട്ട് പിന്നെയും
രചന: സുഗതകുമാരി
 


ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ

ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി

വഴുതുന്ന മാമര കൊമ്പില്തനിച്ചിരുന്നു

ഓടിയാ ചിറകു ചെറുതിളക്കി

നോവുമെന്നോര്ത്തു പതുക്കെ അനങ്ങാതെ

പാവം പണിപ്പെട്ടു താഴിരുന്നു

ഇടരുമീ ഗാനമോന്നേറ്റു പാടാന്കൂടെ

ഇണയില്ല കൂട്ടിനു കിളികളില്ല

പതിവുപോല്കൊത്തി പിരിഞ്ഞുപോയ്

മേയ്ചൂടില്അടവെച്ചുയര്ത്തിയ കൊച്ചുമക്കള്

ആര്ക്കുമല്ലാതെ വെളിച്ചവും ഗാനവും

കാറ്റും മനസ്സില്കുടിയിരുത്തി

വരവായോരന്തിയെ കണ്ണാല്ഉഴിഞ്ഞു -

കൊണ്ടൊരു കൊച്ചു രാപൂവുണര്ന്ന നേരം

ഒരു പാട്ടു കൂടി പതുക്കെ മൂളുന്നിതാ

ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി

ഇരുളില്തിളങ്ങുമീ പാട്ടു കേള്ക്കാന്കൂടെ

മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്

നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാന്താഴെ

വഴിമര ചോട്ടിലെ പുല്ലുമുണ്ട്

ആരുമില്ലെന്കിലെന്തായിരം കൊമ്പത്ത്

താരുകളുണ്ട് താരങ്ങളുണ്ട്

ആപാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും

സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്

ഒരു പാട്ടു പിന്നെയും പാടവേ തന്കൊച്ചു

ചിറകിന്റെ നോവ്മറന്നു പോകെ

ഇനിയും പറക്കില്ല എന്നതോര്ക്കാതെയാ

വിരിമാനം ഉള്ളാല്പുണര്ന്നു കൊണ്ടേ

വെട്ടിയ കുറ്റിമേല്ചാഞ്ഞിരുന്നാര്ദ്രമായ്

ഒറ്റചിറകിന്റെ താളമോടെ

ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ

ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി




No comments: