മാതൃത്വത്തിന്റെ മഹത്വം അംഗീകരിക്കുന്ന മഹത്തായ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിക്കരുത്
മാതൃത്വത്തിന്റെ മഹത്വം അംഗീകരിക്കുന്ന മഹത്തായ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിക്കുന്നതാണ് ഇന്നത്തെ പല സാമൂഹ്യ തിന്മകള്ക്കും കാരണമാകുന്നതെന്ന് ചലചിത്ര സംവിധായകന് ബ്ലെസി. സ്ത്രീത്വത്തിന്റെ പരിപാവനത്വം പാലിക്കാത്തതിനാലാണ് സാംസ്കാരിക ജീര്ണ്ണത സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ലേഖനങ്ങളുടെ സമാഹാരമായ നിഷ്കളങ്കതയുടെ സൗന്ദര്യം എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ദിദിമോസ് പ്രഥമന്‍ വലിയ ബാവാ പ്രാര്ത്ഥന നയിച്ചു. കോട്ടയം കാതോലിക്കേറ്റ് അരമന ഹാളില്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായ്ക്ക് പുസ്തകത്തിന്റെ ആദ്യപ്രതി നല്കി പ്രകാശനം ചെയ്തു. സഭാ മാനവശാക്തീകരണ വകുപ്പിന്റെ പെണ്മയുടെ നന്മ എന്ന പദ്ധതിയുടെ ലോഗോ പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. കോട്ടയം വൈദീക സെമിനാരിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലങ്കര ഒര്‍ത്തഡോക്സ് തിയോളജിക്കല്‍ സ്റ്റഡീസ് എന്ന ജേര്ണലിന്റെ പ്രകാശനം മാര്ത്തോമ്മാ വൈദീക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഗീവര്‍ഗീസ് മാത്യുവിന് കോപ്പി നല്കി പരിശുദ്ധ ബാവാ നിര്വ്വഹിച്ചു. ഡോ.സഖറിയാസ് മാര്‍ അപ്രം, ഫാ. ഡോ. ജേക്കബ് കുര്യന്‍, ഫാ. തോമസ് വര്‍ഗീസ് ചാവടിയില്‍, ഫാ. എം. കെ. കുര്യന്‍, ഫാ. പി. എ. ഫിലിപ്പ്, പ്രാഫ. പി. സി. ഏലിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment