Pages

Thursday, September 26, 2013

വികസനത്തില്‍ കേരളം മുന്നില്‍ ഗുജറാത്ത് പിന്നില്‍

വികസനത്തില്‍ കേരളം മുന്നില്‍
ഗുജറാത്ത് പിന്നില്‍

വികസനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളെ തരംതിരിച്ച് പഠനം നടത്തിയ രഘുറാം രാജന്‍ കമ്മിറ്റി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വികസനത്തിന്റെ കാര്യത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്. വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്ത് ഉള്‍പ്പെട്ടില്ല എന്നതാണ് ഏറെ കൗതുകകരം. ഗോവ മാത്രമാണ് വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിനു മുന്നിലുള്ളത്. തൊട്ടുപിന്നില്‍ , തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവ.

ഒട്ടും വികസനമെത്താത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒറീസയും ബീഹാറുമാണ് മുന്നില്‍ . ബിഹാര്‍ ഉള്‍പ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങള്‍ കൂടുതല്‍ കേന്ദ്ര സഹായത്തിനായി പിന്നോക്ക പദവി ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു ധനകാര്യ മന്ത്രാലത്തിലെ മുഖ്യ സാമ്പത്തിക ഉപദേശ്ടാവായിരുന്ന (ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍) രഘുറാം രാജന്റെ നേതൃത്വത്തില്‍ ഇതേക്കുറിച്ച് പഠിക്കാന്‍ സമിതിക്ക് രൂപം നല്‍കിയത്. ധനമന്ത്രി പി.ചിദംബരമാണ് സമിതി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അറിയിച്ചത്. 

                                   പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: