ഏഷ്യന്‍ സ്‌കൂള്‍ കായികമേള :
ഇന്ത്യ വീണ്ടും മുന്നില്
മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക്ക് മീറ്റിലെ അവസാന ദിവസമായ ഇന്ന് ഇന്ത്യ വീണ്ടും മുന്നിലെത്തി. 11 സ്വര്‍ണവും 10 വെള്ളിയും ആറു വെങ്കലവും നേടിയാണ് ഇന്ത്യ മുന്നിലെത്തിയത്. രാവിലത്തെ സെഷനില്‍ മൂന്നു സ്വര്‍ണം നേടിയാണ് ഇന്ത്യയുടെ കുതിപ്പ്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം വി.വി.ജിഷ സ്വര്‍ണം നേടി. പാലക്കാട് പറളി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ജിഷ. ഷോട്ട് പുട്ടില്‍ മേഘനയും ഹൈജംപില്‍ സ്വപ്‌ന ബര്‍മനും ആണ് രാവിലെ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരങ്ങള്‍.
ഒമ്പതു സ്വര്‍ണമുള്ള മലേഷ്യയും തായ് ലന്‍ഡും ആണ് തുടര്‍ന്നുള്ള സ്‌ഥാനങ്ങളില്‍. ഉച്ചക്ക് ശേഷമുള്ള സെഷനില്‍ അഞ്ചു ഫൈനലുകള്‍ ഉണ്ട്. ട്രിപ്പിള്‍ ജംപില്‍ മലയാളി താരം ജെനിമോള്‍ ജോയി മത്സരിക്കും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment