രൂപയുടെതകര്‍ച്ച ഗുരുതരം
\\ശനിയാഴ്ച സ്വര്‍ണവില
പവന് 400 രൂപ വര്‍ധിച്ചത് കൂടുതല്‍ ആശങ്കയ്ക്കാണ് ഇടയാക്കിയത്്. രൂപയുടെ മൂല്യം
കുറഞ്ഞതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞത് വില വര്‍ധനയ്ക്ക് കാരണമായി.
വെള്ളിയാഴ്ച 440 രൂപയാണ് വര്‍ധിച്ചത്. ആഗോള സ്വര്‍ണവില ട്രോയ് ഔണ്‍സിന് മൂന്നു
ഡോളര്‍ വര്‍ധിച്ചതും ആഗസ്ത് 13ന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍
എട്ടുശതമാനത്തില്‍നിന്ന് 10 ആക്കിയതും വിലവര്‍ധനയ്ക്ക് ഇടയാക്കി. രാജ്യത്തിന്
ആവശ്യമായത്ര വിദേശനാണ്യശേഖരമുണ്ടെന്നും 1991ലെ പ്രതിസന്ധിക്കു സമാനമായ
സാഹചര്യമില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന നിക്ഷേപകരുടെ വിശ്വാസം
വീണ്ടെടുക്കാന്‍ പര്യാപ്തമായിട്ടില്ല.
1991ല്‍ രാജ്യത്തെ സ്വര്‍ണശേഖരംവരെ
പണയംവയ്ക്കുന്നതിലേക്ക് വളര്‍ന്ന പ്രതിസന്ധിയുടെ പേരിലാണ് സമ്പദ്ഘടനയുടെ ഗതി
അപകടകരമാംവിധം മാറ്റിയ ഉദാരവല്‍ക്കരണനയങ്ങള്‍ അടിച്ചേല്‍പ്പിച്ചത്. നരസിംഹറാവു സര്‍ക്കാരില്‍
ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു സാമ്പത്തിക
പരിഷ്കാരങ്ങള്‍. ഇരുപത്തിരണ്ടു വര്‍ഷംമുമ്പത്തെ പ്രതിസന്ധിയുടെ
പ്രശ്നമുദിക്കില്ലെന്നാണ് പ്രധാനമന്ത്രി ശനിയാഴ്ച വ്യക്തമാക്കിയത്. അന്ന്
വിദേശനാണ്യശേഖരം നിശ്ചിതമായിരുന്നു. എന്നാല്‍, ഇന്നത് വിപണിയുമായി
ബന്ധപ്പെട്ടാണിരിക്കുന്നത്. സര്‍ക്കാരിന് രൂപയുടെ ദൗര്‍ബല്യം പരിഹരിക്കേണ്ട
കാര്യമേയുള്ളൂ. ഏഴുമാസത്തെ ഇറക്കുമതിക്കുള്ള പണം റിസര്‍വ് ബാങ്കിലുണ്ട്.
വ്യാപാരക്കമ്മി വര്‍ധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. സ്വര്‍ണ
ഇറക്കുമതി വര്‍ധിച്ചതും ഉല്‍പ്പാദനപരമല്ലാത്ത ആസ്തികളില്‍ നിക്ഷേപിക്കുന്ന
പ്രവണതയും ഇതിനു കാരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment