ഭക്ഷ്യവിഷബാധ :
യാത്രക്കാര് മരുസാഗര് എക്സ്പ്രസ്സ് തടഞ്ഞു
ഭക്ഷ്യവിഷബാധയേറ്റതിനെ
തുടര്‍ന്ന് മരുസാഗര്‍ എക്സ്പ്രസ്സ് യാത്രക്കാര്‍ കാസര്‍കോട് തടഞ്ഞു. അജ്മീറില്‍നിന്ന്
എറണാകുളത്തേക്ക് വരുന്ന മരുസാഗര്‍ എക്സ്പ്രസിലാണ് പഴകിയ ഭക്ഷണം നല്‍കിയതിനെ തുടര്‍ന്ന്
നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. പാന്‍ട്രികാറില്‍ നിന്നും നല്‍കിയ
വെജിറ്റബിള്‍ ബിരിയാണി കഴിച്ചവര്‍ക്കാണ് ഛര്‍ദിയും വയറിളക്കവും പിടിപെട്ടത്.
വിഷബാധയേറ്റ ഹംസ മണ്ണാര്‍ക്കാട്, ഫാത്തിമ പെരിന്തല്‍മണ്ണ, അമീന്‍ കാഞ്ഞങ്ങാട്,
അബൂബക്കര്‍ എടവണ്ണ, മുഹമ്മദ്കുട്ടി പെരിന്തല്‍മണ്ണ തുടങ്ങിയവരെ കാസര്‍കോട് ജനറല്‍
ആശുപത്രിയിലും തളങ്കര മാലിക് ദിനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക്
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രാഥമിക ചികിത്സ നല്‍കി.
രാത്രി പതിനൊന്നോടെ കാസര്‍കോട്ടെത്തിയ
ട്രെയിന്‍ ഒന്നരമണിക്കൂറോളം നിര്‍ത്തിയിട്ടു. 12.30നാണ് യാത്ര തുടര്‍ന്നത്.
മംഗളൂരുവില്‍ യാത്രക്കാര്‍ പരാതിപ്പെട്ടെങ്കിലും റെയില്‍വേ അധികൃതര്‍
നടപടിയെടുത്തില്ല. ഇതോടെ രോഷാകുലരായ യാത്രക്കാര്‍ ട്രെയിന്‍ മംഗളുരു ജങ്ഷനില്‍
എത്തിയപ്പോള്‍ പ്രതിഷേധിച്ചു. ഏറെനേരത്തെ സംഘര്‍ഷാവസ്ഥക്കൊടുവില്‍ റെയില്‍വേ
അധികൃതരും ആര്‍പിഎഫും യാത്രക്കാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് റയില്‍വേ
ഡോക്ടറെത്തി ഭക്ഷ്യവിഷബാധയേറ്റ യാത്രക്കാരെ പരിശോധിച്ചു. 10.05 ഓടെ പുറപ്പെട്ട
ട്രെയിനില്‍ കാസര്‍കോട്വരെ റെയില്‍വേ ഡോക്ടര്‍ യാത്രക്കാരെ അനുഗമിച്ചു. പാന്‍ട്രി
കാറില്‍ നിന്ന് പഴകി ചോറ്, ബിരിയാണി, വട, ദോശ തുടങ്ങിയ ഭഷ്യ വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു.
അജ്മീര്‍ ദര്‍ഗ്ഗ സന്ദര്‍ശിച്ചുവരുന്നവരാണ് യാത്രക്കാരില്‍ അധികവും. ഉപയോഗശൂന്യമായ
ഭക്ഷണമാണെന്ന് അജ്മീറില്‍നിന്നു തന്നെ യാത്രക്കാര്‍ പരാതിപ്പെട്ടെങ്കിലും അധികൃതര്‍
നടപടിയെടുത്തില്ല. ഡിവൈഎസ്പി രഘുറാം, സി ഐ പ്രേംസദന്‍ എന്നിവര്‍ സ്ഥലത്തെത്തി
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment