Pages

Saturday, August 24, 2013

SPONTANEOUS HUMAN COMBUSTION

രാഹുല്‍ ആസ്‌പത്രി വിട്ടു:
സ്വയം കത്തുന്നതല്ലെന്ന് ഡോക്ടര്‍മാര്‍

രാഹുല്‍ എന്ന മൂന്നുമാസം പ്രായമുള്ള കുട്ടിയുടെ ദേഹത്തുണ്ടായ വ്രണങ്ങള്‍ സ്വയം കത്തുന്നതുകൊണ്ടുണ്ടായതല്ലെന്ന് കില്‍പോക്ക് മെഡിക്കല്‍കോളേജ് അധികൃതര്‍ പറഞ്ഞു. കുട്ടിക്ക് പൊള്ളലേറ്റതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ പോലീസിനോട് മെഡിക്കല്‍കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ''(Spontaneous human combustion) ബാഹ്യമായ കാരണങ്ങളില്ലാതെ സ്വയം തീപ്പിടിക്കുന്ന അവസ്ഥ) കൊണ്ടുള്ള വ്രണങ്ങളല്ല രാഹുലിന്റേതെന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. ചര്‍മത്തിന്റെ ബയോപ്‌സിയടക്കം 31ഓളം പരിശോധനകള്‍ നടത്തിയെങ്കിലും ഉള്ളില്‍നിന്നുള്ള കാരണങ്ങള്‍കൊണ്ടാണ് പൊള്ളലുണ്ടായതെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കുട്ടിക്ക് പൊള്ളലേറ്റതിന്റെ കാരണങ്ങള്‍ കണ്ടെത്തേണ്ടത് പോലീസാണ്. ഞങ്ങള്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് കെ.എം.സി. ഡീന്‍ ഡോ. പി. രാമകൃഷ്ണന്‍ മാതൃഭൂമിയോട് പറഞ്ഞു. വ്രണങ്ങള്‍ പൂര്‍ണമായും സുഖപ്പെട്ടതിനെത്തുടര്‍ന്ന് രാഹുലിനെ വെള്ളിയാഴ്ച ആസ്പത്രിയില്‍നിന്ന് വിട്ടയച്ചു. കുട്ടിയെയും അമ്മയെയും തങ്ങളുടെ നിരീക്ഷണത്തില്‍ കുറച്ചുനാള്‍ താമസിപ്പിക്കണമെന്ന് ചെന്നൈയിലെ ശിശുക്ഷേമസമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചെങ്കിലും മാതാപിതാക്കള്‍ വിസമ്മതിച്ചു. കുട്ടിയുമായി മാതാപിതാക്കളായ കര്‍ണ്ണനും രാജേശ്വരിയും ശനിയാഴ്ച വിഴുപുരത്തെ ഗ്രാമത്തിലേക്ക് പോയി. 

സൈക്യാട്രിക് കൗണ്‍സലിങ്ങില്‍ മാതാപിതാക്കള്‍ നല്‍കിയ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്ന് ഡോ. രാമകൃഷ്ണന്‍ പറഞ്ഞു. വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ല. അന്വേഷണഏജന്‍സിക്ക് ഇതിന്റെ പൂര്‍ണറിപ്പോര്‍ട്ട് കൈമാറും. ഫ്രഫ്രകുട്ടിയുടെ വ്രണങ്ങള്‍എങ്ങനെയാണുണ്ടായതെന്ന് ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായിട്ടില്ല. എന്നാല്‍ പിഡനത്തിന്റെ ഫലമായുണ്ടായതാണ് വ്രണങ്ങള്‍ എന്ന നിഗമനത്തിലേക്കാണ് കെ.എം.സി.യിലെ ഡോക്ടര്‍മാര്‍ എത്തിയിരിക്കുന്നത്. രാഹുലിന്റെ വ്രണങ്ങള്‍ അഗ്‌നി വിസര്‍പ്പം മൂലമാണെന്ന ആയുര്‍വേദ ഡോക്ടര്‍മാരുടെ നിരീക്ഷണത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്ന് ഡോ. രാമകൃഷ്ണന്‍ പറഞ്ഞു. അത് അവരുടെ അഭിപ്രായമാണ്. പൊള്ളലേറ്റ വ്രണങ്ങളുമായാണ് കുട്ടി ഇവിടെ ചികിത്സയ്‌ക്കെത്തിയത്. ഇക്കഴിഞ്ഞ രണ്ടാഴ്ചയില്‍ മാതാപിതാക്കള്‍ പറയുന്നതു പോലെ കുട്ടി സ്വയം കത്തുകയാണെന്നതുസംബന്ധിച്ച് ഒരു തെളിവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. കുട്ടി പൂര്‍ണമായും സുഖം പ്രാപിച്ചുകഴിഞ്ഞു. ഇതൊരു മെഡിക്കോ ലീഗല്‍ കേസായാണ് ഞങ്ങള്‍ കാണുന്നത്‌യ്ത്തയ്ത്തഅദ്ദേഹം പറഞ്ഞു. ആഗസ്ത് എട്ടിനാണ് രാഹുലിനെ പൊള്ളലേറ്റ നിലയില്‍ ചെന്നൈയിലെ കെ.എം.സി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി സ്വയം കത്തുകയാണെന്നും ഇത് നാലാമത്തെ തവണയാണ് കുട്ടിക്ക് ഈ രീതിയില്‍ പൊള്ളലേല്‍ക്കുന്നതെന്നുമായിരുന്നു മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. 

                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: