Pages

Tuesday, August 13, 2013

RAMAPURATHU WARRIER

RAMAPURATHU WARRIER
(രാമപുരത്തുവാര്യർ )
കോട്ടയം ജില്ലയിലെ മീനച്ചിൽ  താലൂക്കിൽ ഉൾപ്പെട്ട രാമപുരം എന്ന പ്രദേശത്താണ് വാരിയരുടെ ജനനം. ശങ്കരൻ എന്നാണ് യഥാർത്ഥ പേര് എന്നും കൊ.വ. 878 കുംഭം 2-ന്(ക്രി.വ.1703) ആണ് അദ്ദേഹം ജനിച്ചതെന്നും ഉള്ളുർ രേഖപ്പെടുത്തുന്നു. അമ്മ പാർവതി വാരസ്യാരും അച്ഛൻ അമനകര  ഗ്രാമത്തിലെ പുനം എന്ന ഇല്ലത്തെ പദ്മനാഭൻ നമ്പൂതിരിയും ആയിരുന്നു. അച്ഛനിൽനിന്ന് പ്രാഥമികവിദ്യാഭ്യാസം നേടിയ ശേഷംഇരിങ്ങാലക്കുട  ചെന്ന് ഉണ്ണായി വാര്യരിൽ നിന്ന്  സംസ്കൃതം പഠിച്ചു. സാഹിത്യത്തിലും സംഗീതത്തിലും നല്ല വാസന അദ്ദേഹത്തിനുണ്ടായിരുന്നു. ജ്യോതിഷപണ്ഡിതനായിരുന്നുവെന്നും പറയുന്നു. മാലകെട്ടിൽ അദ്ദേഹത്തിനുണ്ടായിരുന്ന വൈദഗ്ദ്ധ്യത്തെക്കുറിച്ച് ഐതിഹ്യങ്ങളുണ്ട്.
രാമപുരത്തു വാരിയർ നല്ല സംസ്കൃതവ്യുല്പന്നൻ ആയിരുന്നുവെന്നും സ്വദേശത്ത് പള്ളിക്കൂടംകെട്ടി കുട്ടികളെ വിദ്യ അഭ്യസിച്ചുവന്നിരുന്നെന്നും പറയപ്പെടുന്നു. മഹാദാരിദ്ര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. അക്കാലത്ത് വടക്കുംകൂർ രാജാക്കന്മാരുടെ ശാഖയിൽപ്പെട്ട രവിവർമ്മ രാജാവിന്റെ ആശ്രിതനായിരുന്നു വാരിയർ. രാജാവിനൊപ്പംവൈക്കം ക്ഷേത്രത്തിൽ പോകുകയും വൈക്കത്തപ്പനെ ഭജിക്കുകയും ചെയ്യുക  പതിവായിരുന്നു .മഹാരാജാവ് വൈക്കം ക്ഷേത്രത്തിൽ കുറേ ദിവസം ഭജനത്തിനായി എഴുന്നള്ളിത്താമസിക്കെ രവിവർമ്മ രാജാവിന്റെ സഹായത്തോടെ വാരിയർ അദ്ദേഹത്തെ മുഖംകാണിച്ച് ചില സംസ്കൃതശ്ലോകങ്ങൾ സമർപ്പിച്ചു. അവയിലൊന്ന് തന്നെ കുചേലനോടും മഹാരാജാവിനെ കൃഷ്ണനോടും ഉപമിച്ചുകൊണ്ടുള്ളതായിരുന്നു. തന്നെ സ്തുതിച്ചുകൊണ്ടുള്ള ശ്ലോകങ്ങളിൽ സന്തോഷവാനായ മഹാരാജാവ്  കുചേലവൃത്തം  വഞ്ചിപാട്ടായി  രചിക്കാൻ രാ‍മപുരത്തു വാരിയരോട് ആവശ്യപ്പെട്ടു. മടങ്ങുമ്പോൾ അദ്ദേഹം വാരിയരെയും പള്ളിയോടത്തിൽ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അതിൽ‌വെച്ച് വാരിയർ താൻ രചിച്ച കുചേലവൃത്തം വഞ്ചിപ്പാട്ട് പാടിക്കേൾപ്പിച്ചു എന്നു പറയപ്പെടുന്നു.മാർത്താണ്ഡവർമ്മ വാരിയരെ കുറച്ചു കാലം തിരുവനന്തപുരത്ത് താമസിപ്പിച്ചു. അവിടെ വെച്ചാണ് രാജകല്പന പ്രകാരം  ഗീതഗോവിന്ദം പരിഭാഷ ചെയ്യുന്നത് ‌. അതിനു മുൻപ് വൈക്കത്തിനു സമീപം വെച്ചൂർ എന്ന സ്ഥലത്ത് മഹാരാജാവ് രാമപുരത്തു വാരിയർക്കുവേണ്ടി മനോഹരമായ ഗൃഹവും വസ്തുവകകളും ൽകി. വാരിയ തിരിച്ചുപോയി അവിടെയും രാമപുരത്തുമായി ശിഷ്ടകാലം കഴിച്ചു.
കൊ.വ.928-ൽ (ക്രി.വ.1753) -ൽ രാമപുരത്തു വച്ചാണ്‌ വാരിയരുടെ മരണം എന്ൻ കരുതപ്പെടുന്നു.രാമപുരത്തു വാരിയരെക്കുറിച്ച് മറ്റ് പഴയ കേരളീയ എഴുത്തുകാരെക്കുറിച്ചുള്ളതുപോലെ നിരവധി ഐതിഹ്യങ്ങളുണ്ട്. അവയിലൊന്നാണ് തിരുവനന്തപുരത്തേക്കു മടങ്ങവേ രാജാവിന്റെ ആവശ്യപ്രകാരം ദ്രുതകവനമായി ചൊല്ലിക്കേൾപ്പിച്ചതാണ് കുചേലവൃത്തം എന്നും വഞ്ചി തിരുവനന്തപുരത്ത് അടുത്തപ്പൊഴേക്കും കാവ്യം പൂർത്തിയായി എന്നുള്ള കഥ.
മറ്റൊരു കഥ ഇങ്ങനെയാണ്‌: വൈക്കം ക്ഷേത്രത്തിൽ തൊഴാനെത്തിയ മാർത്താണ്ഡവർമ്മയ്ക്ക് തന്റെ ദാരിദ്ര്യത്തെ ർത്ഥഗർഭമായി വെളിപ്പെടുത്തുന്ന രീതിയി രാമപുരത്തു വാരിയ സമർപ്പിച്ചതായി കരുതുന്ന
മഹീപതേ ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം
അർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്‌.
എന്ന ശ്ലോകം പ്രസിദ്ധമാണ്.
Ramapurathu Warrier (1703–1753) is considered to be the pioneer of the "Vanchipattu" or Boatsong form of poetry in Malayalam language. He was born in Ramapuram, near Palai, in Meenachil Taluk, Kottayam District, Kerala. He was a courtier of two successive Kings of Travancore, viz. Marthanda Varma... In the court of Maharaja Martanda Varma, the maker of the former State of Travancore and his successor Kartika Tirunal Rama Varma, there flourished a number of poets distinguished in several ways. Ramapurathu Warrier, the author of Kuchela Vrittam Vanchippattu , was one of them. The Vanchipattu or Boatsong is a poetic form of folk origin. Kuchela Vrittam is the most famous boatsong in the language. 
The most celebrated work of Ramapurathu Warrier is "Kuchela Vrittam Vanchippattu", which depicts the story of  Kuchela, a devotee and an old classmate of  Krishna, going to Dwaraka to meet with him. The poem was apparently composed and recited during one of the King's boat journeys in which Warrier was also present. While describing with great poignance the poverty of Kuchela and the benevolence of Krishna, Warrier was indirectly presenting his miseries before the King seeking the King's help. It is considered that Warrier was amply rewarded.

                              Prof. John Kurakar

No comments: