Pages

Tuesday, August 13, 2013

നൈജീരിയയില്‍ മുസ്ലിംപള്ളിയ്ക്ക് നേരെ ആക്രമണം

നൈജീരിയയില്
മുസ്ലിംപള്ളിയ്ക്ക് നേരെ ആക്രമണം
 വടക്ക്-കിഴക്കന്‍ നൈജീരിയയില്‍ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരാണ് കൊല്ലപ്പെട്ടത്. ബൊക്ക ഹറാം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

പള്ളിയില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അടുത്തിടെ ബൊക്ക ഹറാം തീവ്രവാദികള്‍ ക്രിസ്റ്റ്യന്‍ പള്ളി, സ്കൂള്‍, സൈനിക പോസ്റ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരേയും ആക്രമണം നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ ആക്രമണം നടന്നെങ്കിലും തിങ്കളാഴ്ച മാത്രമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: