ഡെങ്കിപനി
ഡോ. മായ സുധാകർ
ഡോ. മായ സുധാകർ
ഒരാൾക്ക് ഒരു ഉപവിഭാഗത്തിലുള്ള വൈറസ് ബാധ ഉണ്ടായാൽ പിന്നീടൊരിക്കലും അയാൾക്ക് അതേ വൈറസ് മൂലമുള്ള ഡെങ്കിപ്പനി ഉണ്ടാകുന്നില്ല. എന്നാൽ മറ്റ് മൂന്ന് വൈറസുകളും പ്രത്യേകമായോ ഒന്നിച്ചോ രോഗബാധയുണ്ടാക്കുന്നതാണ്. ഇങ്ങിനെ ഉണ്ടായാൽ രക്തസ്രാവത്തോടുകൂടിയ ഡങ്കിപ്പനി (ഡെങ്കി ഹെമറോജിക് ഫിവർ) ഉണ്ടാകുന്നു. ഇത് ഡങ്കി ഷോക് സിൻഡ്രോം ആവുകയും മരണം സംഭവിക്കുകയും ചെയ്യും.ആദ്യത്തെ വൈറസ് ബാധയുണ്ടാകുന്പോൾ ആ വൈറസിനെ പ്രതിരോധിക്കാൻ വേണ്ടിയുള്ള ആന്റിബോഡീസ് ശരീരത്തിൽ ക്രമാതീതമായി വർധിക്കുന്നു. ഈ ആന്റി ബോഡീസ് വൈറസിനെ നശിപ്പിക്കുകയും ഇത് നമ്മുടെ ശരീരത്തിലെ ചില കോശങ്ങൾ ആന്റി ബോഡി വൈറസ് കോംപ്ലക്സുകളെ ശരീരത്തിൽ നിന്ന് നീക്കുകയും ചെയ്യും.രണ്ടാമത് ഡെങ്കി വൈറസ് ആക്രമിക്കുന്പോൾ ആദ്യത്തെ വൈറസിനെതിരായിട്ടുള്ള ആന്റിബോഡികൾ കൂടുതലായി ഉണ്ടാകുന്നു. എന്നാൽ ഇവയ്ക്ക് വൈറസിനെ നശിപ്പിക്കുവാൻ സാധിക്കുന്നില്ല. ഈവൈറസ് ആന്റിബോഡി കോംപ്ളക്സ് ശരീരത്തിലുള്ള വെറെ ചില കോശങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ഇതുകാരണം ചില രാസപദാർത്ഥങ്ങൾ ശരീരത്തിൽ ഉണ്ടാവുകയും, അവ രക്തകുഴലുകളിലും മറ്റും ചില പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. ഇത് രക്തകുഴലുകളിൽ വിള്ളലുണ്ടാക്കുകയും രക്തസ്രാവം ഉണ്ടാക്കുന്നു. അങ്ങനെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകും.
രോഗം ബാധിച്ച മനുഷ്യരിൽ നിന്നാണ് കൊതുകുകൾ വഴി മറ്റുള്ളവരിലേക്ക് ഇതുപടരുന്നത്. വൈറസുകൾ ശരീരത്തുകയറി ഒരാഴ്ചക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഈഡിസ് ഈജിപ്തി കൊതുകിന്റെ പറക്കൽ ദൂരം നാനൂറ് മീറ്റർ താഴെയായതിനാൽ ഒരേ പ്രദേശത്തെ ഒന്നിലധികം പേർക്ക് ഒരേസമയത്ത് ഡെങ്കിപ്പനി ബാധിക്കാൻ സാധ്യതയുണ്ട്.മൂന്ന് തരത്തിലാണ് ഡങ്കിപ്പനി കാണുന്നത്. ക്ലാസിക്കൽ ഡെങ്കിപ്പനി, രക്തസ്രാവത്തോടു കൂടിയ ഡെങ്കി (ഹെമറാജിക് ഫിവർ), ഡെങ്കി ഷോക്സിൻഡ്രോം. ക്ലാസിക്കൽ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ പനി, തലവേദന, കണ്ണിന് ചുറ്റും വേദന, പേശിവേദന, സന്ധിവേദന, ഛർദ്ദി, തൊലിപ്പുറത്തെ ചുവന്നപാടുകൾ എന്നിവയാണ്.
രോഗിക്ക് പൂർണ വിശ്രമവും പോഷകാഹാരവും വെള്ളവും ആവശ്യമാണ്.കിടക്കുന്പോൾ കൊതുക് വല ഉപയോഗിക്കുക. രക്തസ്രാവത്തോടുകൂടിയ ഡെങ്കി ഹെമറാജിക് ഫീവർ മേൽപ്പറഞ്ഞ ലക്ഷണങ്ങളോടൊപ്പം തൊലിപ്പുറത്ത് ഉണ്ടാകുന്ന വലിയ ചുവന്ന് തടിച്ചപാടുകൾ വായ്, മൂക്ക്, മലത്തിൽകൂടിയും രക്തസ്രാവം കാണപ്പെടുന്നു. ഈരോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കുക.
കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗി 24 മണിക്കൂറിനുള്ളിൽ മരിക്കും. രോഗിയെ മരണത്തിൽ നിന്ന് രക്ഷിക്കുവാൻ ഫലപ്രദമായ മാർഗം രക്തപരിശോധനയിലൂടെ വൈറസുകളുടെ സാന്നിധ്യം മനസിലാക്കി എത്രയും വേഗം ചികിത്സ നൽകുക എന്നതാണ്.ഡെങ്കി ഒരു വൈറൽ രോഗമായതിനാൽ കൃത്യമായ ചികിത്സാരീതിയില്ല. രോഗലക്ഷണത്തിന് അനുസരിച്ചാണ് ചികിത്സ.
ആസ്പിരിൻപോലുള്ള ഗുളികകൾ പൂർണ്ണമായും ഒഴിവാക്കണം. കാരണം ഇത് രക്തസ്രാവം കൂട്ടുന്നു. കൊതുക് സാന്ദ്രമായ സ്ഥലങ്ങൾ കണ്ടെത്തി കൊതുക് നശീകരണമാണ് ഡെങ്കിയെ ചെറുക്കാൻ വേണ്ടത്. വീടിന് അകംപോലെ തന്നെ വീടിന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കണം.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment