വ്യാവസായികവിപ്ലവവും കാര്‍ഷികവിപ്ലവവും
വ്യാവസായികവിപ്ലവവും
കാര്‍ഷികവിപ്ലവവും
ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങളും ശാസ്ത്രനേട്ടങ്ങളും, കൃഷി, വ്യവസായം, വാര്‍ത്താവിനിമയം, ഗതാഗതം, ഖനനം തുടങ്ങിയ സമസ്ത മേഖലകളിലും സൃഷ്ടിച്ച മാറ്റങ്ങളെയാണ് വ്യാവസായിക കാര്‍ഷിക വിപ്ലവം എന്നുപറയുന്നത്. 1750-നും 1820-നും ഇടയ്ക്ക് ഇംഗ്ലണ്ടിലാണ് വ്യാവസായിക വിപ്ലവത്തിന്റെ തുടക്കം. പിന്നീട് അത് എല്ലാ യൂറോപ്പ്യന്‍ രാജ്യങ്ങളിലും വ്യാപിച്ചു. വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്ന അസംസ്കൃത സാധനങ്ങള്‍ യന്ത്രസഹായങ്ങളോടെ ഉല്പന്നങ്ങളാക്കി മാറ്റി ലോകം മുഴുവന്‍ വിപണനം നടത്താന്‍ തുടങ്ങി. ശാസ്ത്രരംഗത്തെ വളര്‍ച്ചയെ തുടര്‍ന്ന് ഇതിനെ സഹായിക്കുന്ന ഉപകരണങ്ങളുണ്ടായി. തുണിവ്യവസായത്തെ വ്യാപകമായി വികസിപ്പിച്ച് 'പറക്കുന്ന ഓടം' (Flying Shyttle) 'സ്പിന്നിങ്ങ്ജെന്നി', 'പവര്‍ലൂം', ജെയിംസ് വാട്ടിന്റെ 'ആവിയന്ത്രം' എന്നിവ ആദ്യകാലത്ത് കണ്ടുപിടിച്ച ചില ഉപകരണങ്ങളാണ്. ഇതോടെ ഗതാഗതരംഗം ശക്തിപ്പെട്ടു. പുതിയ റോഡുകളും തോടുകളും നിര്‍മ്മിക്കപ്പെട്ടു. വ്യവസായരംഗം ശക്തിപ്പെട്ടതോടെ ബാങ്കിങ്ങ് വ്യവസായവും ശക്തിപ്പെട്ടു. വ്യവസായത്തില്‍ മാത്രമല്ല, കാര്‍ഷികരംഗത്തും പുതിയ ഉപകരണങ്ങള്‍ കണ്ടുപിടിച്ചതോടെ ആ രംഗവും സജീവമായി. കാര്‍ഷികാഭിവൃദ്ധിയുടെ മുന്നേറ്റം കന്നുകാലി സമ്പത്തിനേയും വളര്‍ത്തി. ഉഴുതുചാല്‍ ഉണ്ടാക്കുകയും വിതയ്ക്കുകയം ചെയ്യുന്ന ' ഡ്രില്‍ ' യന്ത്രത്തിന്റെ വരവ് ആയിരുന്നു കാര്‍ഷികരംഗത്ത് ജനങ്ങള്‍ക്ക് അനുഗ്രഹമായി മാറിയത്. ഇതിനുപിന്നാലെ നിരവധി ഉപകരണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. കാര്‍ഷികവ്യവസായരംഗത്തെ ഈ വിപ്ലവം പുതിയ നഗരങ്ങള്‍ക്കും വന്‍കച്ചവട കേന്ദ്രങ്ങള്‍ക്കും വഴിതെളിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment