Pages

Thursday, August 8, 2013

കായിക പരിശീലകന്‍ കെ.പി തോമസിന് ദ്രോണാചാര്യ പുരസ്‌കാരം

കായിക പരിശീലകന്കെ.പി തോമസിന് ദ്രോണാചാര്യ പുരസ്കാരം

mangalam malayalam online newspaperകായിക പരിശീലകന്‍ കെ.പി തോമസ് മാഷിന് ദ്രോണാചാര്യ പുരസ്‌കാരം. കായിക പരിശീലകര്‍ക്ക് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയാണ് ദ്രോണാചാര്യ. വണ്ണപ്പുറം എസ്.എന്‍.എം.എച്ച്.എസ്.എസ് സ്‌കൂളിലെ കായിക പരിശീലകനാണ് തോമസ് മാഷ്. കോരുത്തോട് സി.കെ എം.എച്ച്.എസ്.എസ് സ്‌കൂളില്‍ ദീര്‍ഘകാലം പരിശലകനായിരുന്നു തോമസ് മാഷ്. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കോരുത്തോട് സ്‌കൂള്‍ തുടര്‍ച്ചയായി കിരീടമണിഞ്ഞതും തോമസ് മാഷിന്റെ കാലത്തായിരുന്നു. 16 തവണ കോരുത്തോട് തോമസ് മാഷിന്റെ ശിക്ഷണത്തില്‍ കിരീടമണിച്ചു. തുടര്‍ന്ന് ഏന്തയാര്‍ ജെ.ജെ മര്‍ഫി സ്‌കൂളില്‍ പരിശീലകനായി ചേര്‍ന്നു. അഞ്ജു ബോബി ജോര്‍ജ്, മോളി ചാക്കോ, ജിന്‍സി ഫിലിപ്പ്, ജോസഫ് ഏബ്രഹാം അടക്കം നിരവധി കായിക താരങ്ങളെ കണ്ടെത്തി രാജ്യത്തിന് സമ്മാനിച്ചത് തോമസ് മാഷ് ആയിരുന്നു. മൂന്നു മലയാളികളെയാണ് ഇത്തവണ പുരസ്‌കാരത്തിന് പരിഗണിച്ചത്. അവസാനഘട്ടത്തില്‍ തോമസ് മാഷിനു മാത്രം പുരസ്‌കാരം നല്‍കാന്‍ കായിക മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

തോമസ് മാഷ് ഉള്‍പ്പെടെ ഇത്തവണ അഞ്ചു പേര്‍ക്കാണ് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചത്.ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ നിന്നും നിരവധി കായിക താരങ്ങളെ കണ്ടെത്തി കായികമായി മുന്‍നിരയില്‍ എത്തിക്കുന്നതില്‍ തോമസ് മാഷിന് കഴിഞ്ഞിരുന്നു. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന കുട്ടികളെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചാണ് മാഷ് പരിശീലനം നല്‍കിയിരുന്നത്. പോലീസ് ഓഫീസര്‍ ആയ മകന്‍ രാജാസും തോമസ് മാഷിനെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നു.
പുരസ്‌കാരം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും കുട്ടികളുടെ വിയര്‍പ്പിന്റെ വിലയാണ് തനിക്കുള്ള അംഗീകാരമെന്നും തോമസ് മാഷ് പ്രതികരിച്ചു. മാഷിന് പുരസ്‌കാരം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. സാറിന്റെ കൂടെയെത്തിയതോടെയാണ് താന്‍ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്. സാറിന്റെ വീട്ടില്‍ രണ്ടു വര്‍ഷം താമസിച്ചാണ് തനിക്ക് പരിശീലനം നല്‍കിയതെന്നും അഞ്ജു പറഞ്ഞു.
പി.ടി ഉഷയുടെ കോച്ച് ഒ.എം നമ്പ്യാര്‍ (1985), ഷൂട്ടിംഗ് പരിശീലകന്‍ സണ്ണി തോമസ് എന്നിവരാണ് നേരത്തെ ഈ പുരസ്‌കാരം നേടിയ മലയാളികള്‍.

                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



No comments: