Pages

Sunday, August 11, 2013

ബില്ലുകളും രസീതുകളും മലയാളത്തിലാക്കണം

ബില്ലുകളും രസീതുകളും
 മലയാളത്തിലാക്കണം
എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും നല്‍കുന്ന ബില്ലുകളും രസീതുകളും മലയാളത്തിലാക്കണമെന്നും എല്ലാ സ്ഥാപനങ്ങളുടെയും പേരും വിലാസവും മലയാളത്തിലാക്കണമെന്നും മലയാളം ഐക്യവേദി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കൊല്ലം ടൗണ്‍ യു.പി.എസ്സില്‍ ചേര്‍ന്ന സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മലയാള ഐക്യവേദി സംസ്ഥാന സമിതി കണ്‍വീനര്‍ ഡോ.വി.പി.മാര്‍ക്കോസ് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.പൊന്നറ സരസ്വതി, ടി.കെ.വിനോദന്‍, ആശ്രാമം ഓമനക്കുട്ടന്‍, അഡ്വ.വി.കെ.സന്തോഷ്‌കുമാര്‍, കെ.സുകുമാരന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ കണ്‍വീനര്‍ അനില്‍കുമാര്‍ പവിത്രേശ്വരം സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ എ.ജസീന നന്ദിയും പറഞ്ഞു.ഭാരവാഹികളായി ഡോ.എന്‍.ജയദേവന്‍ (പ്രസി.), ഡോ.ജി.പത്മറാവു, പ്രൊഫ.പൊന്നറ സരസ്വതി, ടി.കെ.വിനോദന്‍, അഡ്വ.വി.കെ.സന്തോഷ്‌കുമാര്‍, കെ.സുകുമാരന്‍ (വൈ.പ്രസി.മാര്‍), അനില്‍കുമാര്‍ പവിത്രേശ്വരം (സെക്ര.), എ.ജസീന, ബി.ആര്‍.മിനി, ബാബുജി, ആശ്രാമം ഓമനക്കുട്ടന്‍(ജോ.സെക്ര.മാര്‍), എന്‍.ഗോപാലകൃഷ്ണന്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 


No comments: