കൊട്ടാരക്കര കുളക്കട ഗ്രാമപ്പഞ്ചായത്തിലെ വീടുകളിൽ മോഷണം
കൊട്ടാരക്കര കുളക്കട ഗ്രാമപ്പഞ്ചായത്തിലെ പാലക്കുഴി ജങ്ഷന്
സമീപം വീട് കുത്തിത്തുറന്ന് 18.3 പവന്‍ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും കവര്‍ന്നു.
പ്രദേശത്ത് മറ്റ് ഏഴ് വീടുകളില്‍ക്കൂടി മോഷണശ്രമം നടന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു
സംഭവം. പൂവറ്റൂര്‍ കിഴക്ക് പാലക്കുഴി ജങ്ഷന് സമീപം വലിയവിളയില്‍ മോഹനന്‍
നായരുടെ വീട്ടില്‍നിന്നാണ് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്. മോഹനന്‍ നായരുടെ
കിടപ്പുമുറിയിലെ മേശയിലാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്. അഞ്ചുപവന്‍
തൂക്കമുള്ള മാല, രണ്ടുപവന്‍ തൂക്കം വരുന്ന കരിമണിമാല, ഒരു പവന്റെ മറ്റൊരു
ചെറിയമാല, എട്ട് മോതിരം, മൂന്ന് വള, ഒരു കൊലുസ്, രണ്ട് ലോക്കറ്റ്, ആറ് കമ്മല്‍
എന്നിവയാണ് നഷ്ടപ്പെട്ടത്. അടുക്കളയോടുചേര്‍ന്ന വരാന്തയിലെ ഗ്രില്ല് ഇളക്കി അകത്തുകയറിയ മോഷ്ടാക്കള്‍
അടുക്കളവാതില്‍ തുറന്നാണ് വീട്ടിനുള്ളില്‍ കയറിയത്. കിടപ്പുമുറിയില്‍ കട്ടിലിനോട്
ചേര്‍ന്നുകിടന്ന മേശ മോഷ്ടാക്കള്‍ കുത്തിത്തുറന്നു. ഇതിനുസമീപം ഉണ്ടായിരുന്ന
അലമാരയും കുത്തിത്തുറന്നിട്ടുണ്ട്. മോഹനന്‍ നായരും ഭാര്യയും ഈ സമയം മുറിയില്‍
ഉണ്ടായിരുന്നെങ്കിലും ഉണര്‍ന്നില്ല. മുകളിലത്തെ മുറിയിലായിരുന്നു മകനും മരുമകളും.
വീട്ടിലെ മെയിന്‍ സ്വിച്ച് ഓഫാക്കിയ ശേഷമായിരുന്നു മോഷണം. അടുക്കളയോടുചേര്‍ന്ന
വരാന്തയില്‍ പേഴ്‌സുകള്‍, സ്വര്‍ണാഭരണപ്പെട്ടികള്‍ എന്നിവ ഉപേക്ഷിച്ചിട്ടാണ്
മോഷ്ടാക്കള്‍ കടന്നത്.
മോഹനന്‍ നായരുടെ വീടിനോട് ചേര്‍ന്ന് ആളൊഴിഞ്ഞുകിടക്കുന്ന കുടുംബവീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. പാലക്കുഴി ജങ്ഷനില്‍ തന്നെയുള്ള കുഴിവിള പുത്തന്‍വീട്ടില്‍ സോമശേഖരന്‍ പിള്ളയുടെ വീടും മോഷ്ടാക്കള്‍ കുത്തിത്തുറന്നു. അടുക്കള ഭാഗത്തുകൂടി അകത്തുകയറിയ മോഷ്ടാക്കള്‍ അലമാരകളും മേശകളും കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മുറിക്കുള്ളില്‍ പിഞ്ച് കുഞ്ഞിനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന സോമശേഖരന്‍ പിള്ളയുടെ മകള്‍ അമ്പിളി കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ഉണര്‍ന്നപ്പോള്‍ മുറിക്കുള്ളിലുണ്ടായിരുന്ന മോഷ്ടാവ് തലയില്‍ അടിച്ചുവത്രേ. എഴുന്നേറ്റ് ലൈറ്റിട്ട് നോക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
ഇതിന് വളരെ അടുത്തുള്ള പാലക്കുഴിയില്‍ പി.ടി.കോശിയുടെ വീടാണ് മോഷണശ്രമം നടന്ന മറ്റൊരിടം. ഇവിടെ എല്ലാ മുറികളിലും കയറിയ മോഷ്ടാക്കള്‍ അലമാരയും മേശയും കുത്തിത്തുറന്നു. കോശി വീട്ടിലുണ്ടായിരുന്നെങ്കിലും രാവിലെ ഉണര്‍ന്നപ്പോഴാണ് മോഷണശ്രമം നടന്ന വിവരം അറിഞ്ഞത്. പൂവറ്റൂര്‍കിഴക്ക് കാര്യാട്ട് പുത്തന്‍വീട്ടില്‍ ജോര്‍ജ്ജിന്റെ വീട്ടിനുള്ളില്‍ കഴിഞ്ഞദിവസം മോഷ്ടാക്കള്‍ കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കുളക്കട ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എസ്.ഗിരിജാകുമാരിയുടെ വീട്ടിലും മോഷണശ്രമം നടന്നു. രാത്രി 12.30ഓടെ പട്ടിയുടെ കുരകേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. പൂവറ്റൂര്‍ കിഴക്ക് രേവതിയില്‍ സത്യന്‍, തിരുവാതിരയില്‍ അജികുമാര്‍ എന്നിവരുടെ വീടുകളില്‍ വാതില്‍ തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.ഡിവൈ.എസ്.പി. രാധാകൃഷ്ണന്‍ നായര്‍, സി.ഐ. ജി.ഡി.വിജയകുമാര്‍, പുത്തൂര്‍ എസ്.ഐ. തോമസ് ഫിലിപ്പ്, എ.എസ്.ഐ. മോഹനന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌സംഘം മോഷണം നടന്ന വീട്ടിലും മോഷണശ്രമങ്ങള്‍ നടന്ന വീടുകളിലും എത്തി തെളിവെടുപ്പ് നടത്തി വിരലടയാള വിദഗ്ദ്ധര്‍ അനൂപ്‌ജോണിന്റെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്‌ക്വാഡും പരിശോധനയ്‌ക്കെത്തിയിരുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment