റോഞ്ചന്‍ സോധിക്ക് ഖേല്‍രത്‌ന:
മഹേശ്വരിക്ക് അര്ജുന
കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്കാരത്തിന് ഷൂട്ടിംഗ് ലോകചാമ്പ്യന് റോഞ്ചന്‍ സോധി അര്ഹനായി. കേരളത്തില്‍ നിന്നും ട്രിപ്പിള്‍ ജംപ് യാരം രഞ്ജിത് മഹേശ്വരി അര്ജുന അവാര്ഡ് നേടി. പുരസ്കാരം നേടിയ ഏക മലയാളിയും മഹേശ്വരിയാണ്. ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ബാഡ്മിന്റണ്‍ താരം പി.വി സിന്ധു എന്നിവരും അര്ജുന പുരസ്കാര ജേതാക്കളാണ്. വോളിബോര്‍ താരം ടോം ജോസഫിനെ ഇത്തവണയും തഴഞ്ഞത് കേരളത്തിന് നിരാശയായി. തുടര്ച്ചയായ ഒന്പതാം തവണയാണ് ടോമിനെ തഴഞ്ഞത്.
ഏഷ്യല്‍ ഗെയിംസില്‍ സ്വര്‍ണവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയതു പരിഗണിച്ചാണ് റോഞ്ചന്‍ സോധിയെ ഖേല്‍രത്‌നയ്ക്കു തെരഞ്ഞെടുത്തത്. രണ്ടു തവണ ഒളിമ്പിക്‌സിലും പങ്കെടുത്തു. 2010ല്‍ ടര്‍ക്കിയിലും 2011ല്‍ യുഎഇയിലും നടന്ന മത്സരങ്ങളില്‍ ലോകചാമ്പ്യന്മാരായിരുന്നു. 2010ല്‍ ചൈനയില്‍ നടന്ന ഏഷ്യല്‍ ഗെയിംസില്‍ സ്വര്‍ണം നേടി.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടിയ വെങ്കലമാണ് രജ്ഞിത് മഹേശ്വരിക്ക് തുണയായത്. 2008, 2012 ഒളിമ്പിക്‌സിലും മഹ്വേശ്വരി മത്സരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചതില്‍ ദൈവത്തിനും അവാര്‍ഡ് നിര്‍ണയ സമിതിയോടും നന്ദിയുണ്ടെന്ന് രഞ്ജിത് മഹേശ്വരി പ്രതികരിച്ചു.സിംബാബ്‌വേയില്‍ നടന്ന രാജ്യാന്തര മത്സരത്തില്‍ പി.വി സിന്ധു വെങ്കലം നേടിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളില്‍ അടുത്ത കാലത്ത് കോഹ്‌ലി നടത്തിയ പ്രകടനമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.അതേസമയം, അര്‍ജുന പുരസ്‌കാരം ഇനി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ടോം ജോസഫ് പ്രതികരിച്ചു. ഇനി പുരസ്‌കാരത്തിന് അപേക്ഷ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് നിര്‍ണയ സമിതിയില്‍ ടോമിന്റെ് പേര് അവസാന നിമിഷം വരെ വന്നിരുന്നു. ടോമിന് പുരസ്‌കാരം നല്‍കുന്നതിനെ ചൊല്ലി രൂക്ഷമായ വാദപ്രതിവാദങ്ങളും സമിതിയില്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്.മറ്റ് അര്‍ജുന പുരസ്‌കാര ജേതാക്കള്‍: ചെക്രവോലു സൗറോ (അമ്പെയ്ത്ത്), കവിത ചഹല്‍ (ബോക്‌സിംഗ്), രൂപേഷ് ഷാ( സ്‌നൂക്കര്‍ ആന്റ് ബില്യാര്‍ഡ്‌സ്), അഭിജിത് ഗുപ്ത (ചെസ്), ഗഞ്ചീത് ഭുള്ളര്‍ (ഗോള്‍ഫ്), സബ അന്‍ജും (ഹോക്കി), രാജ്കുമാരി റാത്തോര്‍ (ഷൂട്ടിംഗ്), ജോഷ്ന ചിന്നപ്പ (സ്‌ക്വാഷ്), നേഹ റാഥി (ഗുസ്തി), ധര്‍മ്മേന്ദര്‍ ദലാല്‍ (ഗുസ്തി), അമിത് കുമാര്‍ അസോഹ (അത്‌ലറ്റിക്‌സ്).
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment