അടൂരിൽ സ്‌കൂള്‍കെട്ടിടം
തകര്‍ന്നു:
നൂറിലധികം
കുട്ടികള്‍ രക്ഷപ്പെട്ടു
അടൂരിൽ നൂറിലധികം കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂള്‍കെട്ടിടം
തകര്‍ന്നു. ശബ്ദംകേട്ട് കുട്ടികള്‍ ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അടൂര്‍
ബി.എഡ്. സെന്ററിന്റെ നൂറുവര്‍ഷത്തിലധികം പഴക്കമുള്ള ഓടിട്ട കെട്ടിടമാണ് ബുധനാഴ്ച,(ജൂലൈ 3 1) , രാവിലെ 11.05 ന് മേല്‍ക്കൂര തകര്‍ന്ന് താഴേയ്ക്ക് അമര്‍ന്നത്. അടൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി
സ്‌കൂളില്‍ സ്ഥലസൗകര്യമില്ലാത്തതിനാല്‍ മൂന്ന് ക്ലാസ്ഡിവിഷനുകള്‍ ഈ
കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. രാവിലെ ക്ലാസ് നടക്കുമ്പോള്‍ മേല്‍ക്കൂര ഒടിയുന്ന ശബ്ദം കേട്ടപ്പോള്‍ത്തന്നെ
അധ്യാപകര്‍ ഇടപെട്ട് കുട്ടികളെ അവിടെനിന്ന് മാറ്റി. റോഡരികിലേക്കുള്ള മേല്‍ക്കൂരയുടെ
മുഴുവന്‍ഭാഗവും തകര്‍ന്ന് രണ്ട് ഭാഗത്തേക്കായി ഇളകി മാറി.കെട്ടിടത്തിന്റെ മുന്‍വശത്ത്
ഇളകിക്കിടന്ന ഭാഗം അടൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തി താഴേക്ക് വലിച്ചിട്ടു.
മേല്‍ക്കൂര മുഴുവനായി ഏതുസമയവും നിലംപൊത്താവുന്ന നിലയിലാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment