തൊടുപുഴ വെള്ളിയാമറ്റത്ത്
മലയിടിഞ്ഞു; ആളപായമില്ല
ഇടുക്കിജില്ലയില്‍ ആശങ്കയുയര്‍ത്തി വീണ്ടും മണ്ണിടിച്ചില്‍. തൊടുപുഴ വെള്ളിയാമറ്റത്തിനു സമീപം നാളിയാനിയില്‍ മണ്ണിടിഞ്ഞുവീഴുകയാണ്. ആളപായമില്ല. വന്‍തോതില്‍ കൃഷിനാശം ഉണ്ടായി. നിരവധി വീടുകള്‍ക്കും കേടുപാടുപറ്റിയതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് 150 ഓളം വീടുകളുണ്ട്. നാല് ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. നേരത്തെ ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും മണ്ണിടിയുന്നത്. ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. കുളമാവ്-നാളിയാനി റോഡും തകര്‍ന്നിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നൂറിലേറെ പേരെ വെള്ളിയാമറ്റം ട്രൈബല്‍ സ്‌കൂളിലേക്ക് മാറ്റി. നാനൂറോളം ആദിവാസി കുടുംബങ്ങളാണ് നാളിയാനിയിലുള്ളത്. ഇന്നലെ രാത്രിയും ഇവിടെ മലയിടിഞ്ഞിരുന്നു. ഒരു കിലോമീറ്റര്‍ ഉയരത്തില്‍ നിന്നാണ് മലയിടിഞ്ഞുകൊണ്ടിരിക്കുന്നത്. എട്ടു വര്‍ഷം മുന്‍പ് ഇവിടെ മലയിടിഞ്ഞിരുന്നു.
അതിനിടെ, കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്ത് വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment