ഇന്റർനെറ്റിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കലല്ല: സുപ്രീംകോടതി
ഇന്റർനെറ്റ് ഉള്ളടക്കങ്ങളില്‍ സര്‍ക്കാരിന് ഇടപെടാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇന്റര്നെറ്റിലെ അഭിപ്രായ പ്രകടനങ്ങള്‍ നിയന്ത്രിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമല്ലെന്നും കോടതി വ്യക്തമാക്കി. ഇന്റർനെറ്റിൽ വരുന്ന ആക്ഷേപകരമായ കമന്റുകളും അഭിപ്രായങ്ങളും പരാതി ലഭിച്ച് 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന നിര്ദ്ദേശത്തെ ചോദ്യം ചെയ്ത് മൗത്ത് ഷട്ട്.കോം എന്ന വെബ്സൈറ്റ് നല്കിയ ഹര്ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
സാമൂഹികാന്തരീക്ഷത്തിൽ കുഴപ്പങ്ങൾക്ക് കാരണമാകുന്ന ഇന്റർനെറ്റിലെ പരാമര്‍ശങ്ങള്‍ തടയേണ്ടത് സര്ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇന്ത്യയെ പോലൊരു വലിയ രാജ്യത്ത് ഇന്റർനെറ്റിൽ സാമൂഹികാന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളോ പോസ്റ്റുകളോ, പ്രത്യേകിച്ചും മതപരമായ കാര്യങ്ങളെ കുറിച്ച് ഉണ്ടാവുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. രാജ്യത്തിന്റെ ഒരു ഭാഗത്ത് ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങൾ മറ്റൊരിടത്ത് കുഴപ്പങ്ങൾക്ക് കാരണമായേക്കാം. അത്തരം അഭിപ്രായ പ്രകടനങ്ങൾക്ക് തടയിടുക തന്നെ വേണം.
ഇന്റര്നെറ്റിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ട്. രാജ്യതാല്പര്യങ്ങള്ക്ക് വിരുദ്ധമായ അഭിപ്രായങ്ങള്‍ പ്രചരിക്കുന്നത് നിയന്ത്രിക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണ്. മ്യാൻമര് കലാപത്തെ തുടര്ന്ന് ഇന്റർനെറ്റ് വഴി പ്രചരിച്ച വർഗീയച്ചുവയുള്ള സന്ദേശങ്ങൾ വടക്കു കിഴക്കന്‍ സംസ്ഥാനക്കാരായ ആയിരക്കണക്കിന് പേർ ബാംഗ്ളൂർ അടക്കമുള്ള തെക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും പലായനം ചെയ്യുന്നതിന് ഇടയായ സംഭവവും കോടതി കേസ് പരിഗണിക്കുന്നതിനിടെ ചൂണ്ടിക്കാട്ടി.

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment