ജീവിതത്തെ ശുഭാപ്‌തി വിശ്വാസത്തോടെ കാണുക
ഉയര്‍ന്ന നിരക്കിലുള്ള വാഹനാപകടങ്ങളുടെ മൂലകാരണം അശുഭകര ചിന്താരീതി തെന്നയാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ വളര്‍ച്ചയുടെ അടിസ്‌ഥാനവും മറ്റൊന്നല്ല. ഇത്തരം ചിന്താരീതികള്‍ സര്‍വസാധാരണമാകുവാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവയില്‍ ഭൂമിശാസ്‌ത്ര കാരണങ്ങള്‍, കാലാവസ്‌ഥ, ഭക്ഷണക്രമം, സാംസ്‌കാരിക സാമൂഹിക - രാഷ്‌ട്രീയ കാഴ്‌ചപ്പാടുകള്‍, മാധ്യമങ്ങളുടെ അധികരിച്ച സ്വാധീനം, സമാനതയില്ലാത്ത സാമ്പത്തിക സാമൂഹിക വളര്‍ച്ച എന്നിവയും ഉള്‍പ്പെടുന്നു.ശാരീരിക മാനസികാരോഗ്യവും ശുഭാപ്തി വിശ്വാസവുംപോഷകാഹാരം ആവശ്യം എന്നതുപോലെ മാനസികാരോഗ്യത്തിന് ശുഭാപ്‌തിവിശ്വാസം അനിവാര്യമാണ്. ആധുനിക മനഃശാസ്‌ത്രം ഊന്നിപ്പറയുന്ന വസ്‌തുത മാനസികാരോഗ്യം ശാരീരികാരോഗ്യത്തെ നിര്‍ണയിക്കുന്നു എന്നതാണ്. ശുഭകരമായി ചിന്തിക്കുന്ന വ്യക്‌തിയുടെ ശരീരത്തില്‍ സംഭവിക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ ശരീരത്തിന് ഉണര്‍വും ചടുലതയും നല്‌കുന്നതുപോലെ തന്നെ അശുഭചിന്തകള്‍, രക്‌തസമ്മര്‍ദം, പിരിമുറക്കം എന്നിവ സൃഷ്‌ടിക്കുന്നു. ശുഭാപ്‌തിവിശ്വാസി രോഗപ്രതിരോധശേഷി ആര്‍ജിക്കുമ്പോള്‍ അശുഭാപ്‌തിവിശ്വാസി രോഗങ്ങളെ,അസ്വസ്‌ഥതകളെ ആകര്‍ഷിച്ചെടുക്കും.
ശുഭാപ്തിവിശ്വാസവും സാമൂഹികപുരോഗതിയുംസമാനരീതിയിലുളള വ്യക്‌തിഗത ചിന്തകളാണ് സമൂഹചിന്തക്കും സമൂഹമനസാക്ഷി രൂപീകരണത്തിനും നിദാനം. ഇവ ശുഭകരമെങ്കില്‍ സാമൂഹ്യനന്മയെ മുന്‍കണ്ട് പ്രവര്‍ത്തിക്കുവാന്‍ സമൂഹത്തിനും വ്യക്‌തിക്കും സാധിക്കും. ശുഭകരമായ ചിന്താരീതി സമൂഹ പുരോഗതിയുടെ അടിസ്‌ഥാനമായി മാറുന്നു. ശുഭാപ്‌തി വിശ്വാസികളായ സംരംഭകര്‍ അനേകര്‍ക്കും തൊഴിലവസരങ്ങര്‍ നല്‌കുകയും അതിലുടെ സംത്യപ്‌തരായ ജനസമൂഹത്തിന്റെ സൃഷ്‌ടിയില്‍ പങ്കാളികളാകുന്നതും ഇതിനുദാഹരണം തന്നെ.
ശുഭാപ്തി വിശ്വാസം വളര്ത്താം
കഴിവുകളുള്ള വ്യക്‌തിയാണ് താന്‍ എന്ന് മനസിനെ പറഞ്ഞ് വിശ്വസിപ്പിക്കണം. പ്രഭാതത്തിലും രാത്രിയിലും ഉണര്‍ന്നും കഴിഞ്ഞും ഉറങ്ങുന്നതിന മുമ്പും ആവുന്നത്ര ശുഭ ചിന്തകള്‍ മനസില്‍ നിറയ്‌ക്കുക. ശാന്തമായി, ഒറ്റയ്‌ക്ക്, കണ്ണുകള്‍ അടച്ച് ഒരു സ്‌ഥലത്തിരുന്ന് എല്ലാദിവസവും പത്ത് മിനിട്ട് ധ്യാനിക്കുക. നല്ല പുസ്‌തകങ്ങള്‍ ആവുന്നത്ര വായിക്കുകയും വ്യക്‌തിത്വവികസന ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്യുക.
ശത്രുത ഉള്ളവരോട് മനസില്‍ ക്ഷമിക്കുകയും കഴിയുമെങ്കില്‍ നേരില്‍ കണ്ട് പ്രശ്‌നം സംസാരിച്ച് പരിഹരിക്കുകയും ചെയ്യുക. താനുമായി സംഭാഷണത്തിലേര്‍പ്പെടുന്ന, ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന, ഒരുമിച്ച് വസിക്കുന്ന, യാദൃശ്‌ചികമായി കണ്ടുമുട്ടുന്ന ഏവര്‍ക്കും നന്മ ഉണ്ടാവട്ടെ എന്ന് മനസില്‍ ആഗ്രഹിക്കുക.മാതാപിതാക്കളോട്, ജീവിത പങ്കാളിയോട്, കുട്ടികളോട് മനസുതുറന്ന് സംസാരിക്കുക.രോഗങ്ങള്‍ സാമ്പത്തിക സ്‌ഥിതി, സൗഹൃദബന്ധങ്ങള്‍, മറ്റ് പ്രശ്‌നങ്ങള്‍ നേട്ടങ്ങള്‍ ഇവയൊക്കെ ജീവിത പങ്കാളിയും അടുത്ത സുഹൃത്തുക്കളുമായി പങ്കുവയ്‌ക്കുക.ഞാന്‍ എന്റെ അയല്‍ക്കാരന്റെ കാവല്‍ക്കാരനാണ് എന്ന് വിശ്വസിക്കുക. സ്വജീവിതത്തില്‍, അന്യന്റെ ജീവിതത്തില്‍ നന്മകള്‍ സംഭവിക്കുമ്പോള്‍ അത് ആരോഗ്യകരമായി ആഘോഷിക്കുക. ശുഭാപ്‌തി വിശ്വാസം നേടിയെടുക്കാന്‍ സാധിക്കുന്നില്ലല്ലോ എന്ന് തോന്നുന്ന പക്ഷം ഒരു നല്ല പരിശീലകന്റെ സഹായം തേടുക.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment