Pages

Friday, August 9, 2013

ഒരുലക്ഷം വളന്റിയര്‍മാര്‍ സെക്രട്ടറിയറ്റ് വളയും

ഒരുലക്ഷം വളന്റിയര്മാര്
സെക്രട്ടറിയറ്റ് വളയും


സോളാര്‍ അഴിമതിക്കേസില്‍ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സെക്രട്ടറിയറ്റിന്റെ നാലു ഗേറ്റുകളും ഒരു ലക്ഷം പ്രവര്‍ത്തകര്‍ ഉപരോധിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെക്രട്ടറിയറ്റിനു മുമ്പിലും ജില്ലാകേന്ദ്രങ്ങളിലും എല്‍ഡിഎഫ് നേതൃത്വത്തില്‍ രണ്ടാഴ്ച നടന്ന രാപ്പകല്‍ സത്യഗ്രഹസമരം സമാധാനപരമായിരുന്നു. സെക്രട്ടറിയറ്റ് ഉപരോധവും ഇതേപോലെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ നന്മ കാംക്ഷിക്കുന്ന എല്ലാവരും ഉപരോധത്തില്‍ അണിചേരണമെന്ന്് അദ്ദേഹം അഭ്യര്‍ഥിച്ചു. ഉപരോധം ആരംഭിക്കുന്ന തിങ്കളാഴ്ച ദേശീയ നേതാക്കള്‍ സംബന്ധിക്കും. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, ജനതാദള്‍ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ, ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ എന്നിവര്‍ സമരത്തില്‍ അണിചേരും.

                                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: