Pages

Friday, August 9, 2013

തിങ്കളാഴ്ച (ഓഗസ്റ്റ്‌ 12 മുതൽ ) തിരുവനതപുരത്ത്തെരുവുയുദ്ധം

തിങ്കളാഴ്ച (ഓഗസ്റ്റ്‌ 12 മുതൽ )
തിരുവനതപുരത്ത്തെരുവുയുദ്ധം

mangalam malayalam online newspaper സോളാര്‍ പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടമായ രാപ്പകല്‍ സെക്രട്ടേറിയറ്റ്‌ ഉപരോധം ചരിത്രസംഭവമാക്കാന്‍ ഇടതുമുന്നണിയും എന്തുവില കൊടുത്തും സമരംനേരിടാൻ   സര്‍ക്കാരും തയ്യാറെടുപ്പില്‍. ഇതോടെ തലസ്‌ഥാനനഗരി യുദ്ധസമാനമായ പിരിമുറുക്കത്തിലായി. തിങ്കളാഴ്‌ച മുതലാണ്‌ ഉപരോധസമരം.
കലാപം അതിശക്‌തമായി നേരിടുന്നതിന്‌ സര്‍ക്കാര്‍ കേന്ദ്രസേനയുടെ സഹായം തേടിയിട്ടുണ്ട്‌. തലസ്‌ഥാനനഗരിയിലെ വിദ്യാലയങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിക്കുകയും ചെയ്‌തു. അതേസമയം, മുക്കാല്‍ലക്ഷത്തോളം പേരെ ആദ്യദിവസം മുതല്‍ ഉപരോധസമരത്തില്‍ അണിനിരത്താനാണ്‌ എല്‍.ഡി.എഫ്‌. തീരുമാനം. ഫലത്തില്‍ സെക്രട്ടേറിയറ്റിനു പുറമേ തലസ്‌ഥാനനഗരി അപ്പാടെ സ്‌തംഭിക്കും. 17 വരെ പ്രക്ഷോഭകരുടെ ആദ്യസംഘം തലസ്‌ഥാനനഗരിയില്‍ തങ്ങും. പിന്നീട്‌ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ പുതിയ പ്രവര്‍ത്തകരെത്തി സമരം തുടരും.
സമരം നേരിടാന്‍ സി.ആര്‍.പി.എഫിന്റെയും സി.ഐ.എസ്‌.എഫിന്റെയും സഹായം തേടി സംസ്‌ഥാനസര്‍ക്കാര്‍ കേന്ദ്രത്തിനു കത്തയച്ചു. 10 കമ്പനി കേന്ദ്രസേനയെ തലസ്‌ഥാനത്തു വിന്യസിക്കും. ഇതിനുപുറമേ ദ്രുതകര്‍മസേനയേയും മറ്റു ജില്ലകളില്‍നിന്ന്‌ അധിക പോലീസ്‌ സേനയേയും സജ്‌ജമാക്കും. തിങ്കളാഴ്‌ച മുതല്‍ സെക്രട്ടേറിയറ്റിലും പരിസരപ്രദേശങ്ങളിലും നിരോധാനാജ്‌ഞ പ്രഖ്യാപിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്‌. മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്നു ജില്ലാ കലക്‌ടറും സിറ്റി പോലീസ്‌ കമ്മിഷണറും പങ്കെടുക്കുന്ന ഉന്നതതലയോഗം ചേരും.കലാപസാധ്യതയെക്കുറിച്ചുള്ള ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ കേന്ദ്രസേനയുടെ സഹായം തേടാന്‍ സംസ്‌ഥാനസര്‍ക്കാര്‍ തയാറായത്‌. ഇതാദ്യമായാണ്‌ സെക്രട്ടേറിയറ്റ്‌ ഉപരോധം നേരിടാന്‍ കേന്ദ്രസേനയുടെ സഹായം തേടുന്നത്‌.

തലസ്‌ഥാനനഗരത്തിലെ എല്ലാ വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്കും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ജില്ലാ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. സമരം എന്തുവില കൊടുത്തും നേരിടുമെന്നു സര്‍ക്കാരും മുഖ്യമന്ത്രി രാജിവയ്‌ക്കുംവരെ സമരം നടത്തുമെന്ന്‌ ഇടതുമുന്നണിയും പ്രഖ്യാപിച്ചതോടെ നഗരം കലുഷമാകുമെന്ന ആശങ്ക ശക്‌തമാണ്‌. സമരം ദേശീയശ്രദ്ധയില്‍ കൊണ്ടുവരാനുറച്ചാണ്‌ ഇടതുമുന്നണി നീക്കം. നഗരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സി.പി.എം. ഏരിയാ സെക്രട്ടറിമാര്‍ ഇന്നു രാവിലെ കന്റോണ്‍മെന്റ്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. സമരസംഘാടകരായ ഇവരെ സ്‌േറ്റഷനില്‍ വിളിച്ചുവരുത്തി അറസ്‌റ്റ്‌ ചെയ്യാനാണ്‌ നീക്കമെന്ന്‌ എല്‍.ഡി.എഫ്‌. ആരോപിക്കുന്നു. പാളയം ഏരിയാ സെക്രട്ടറി എ.എ. റഷീദ്‌, ചാല ഏരിയാ സെക്രട്ടറി എസ്‌.എ. സുന്ദര്‍, വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറി വാമദേവന്‍ എന്നിവര്‍ക്കാണ്‌ ഹാജരാകാന്‍ നോട്ടീസ്‌ ലഭിച്ചത്‌. എന്നാല്‍, പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരാകേണ്ടെന്നാണ്‌ ഇവരുടെ തീരുമാനം.മുമ്പ്സോളാര്സമരത്തില്പങ്കെടുത്തതിന്റെ പേരില്ഇടത്യുവജന-വിദ്യാര്ഥിസംഘടനാ പ്രവര്ത്തകരെ വ്യാപകമായി അറസ്റ്റ്ചെയ്യാനും നീക്കമുണ്ട്‌.മറ്റു ജില്ലകളില്നിന്ന്എത്തുന്ന പ്രവര്ത്തകരെ തിരുവനന്തപുരം ജില്ലാ അതിര്ത്തിയില്തടയുന്ന കാര്യവും പോലീസ്പരിഗണിക്കുന്നു. സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കു കീഴിലെ ഒരോ ബ്രാഞ്ച്കമ്മിറ്റിയില്നിന്നും എട്ടുപേരും കൊല്ലം ജില്ലാ കമ്മിറ്റിക്കു കീഴിലെ ഒരോ ബ്രാഞ്ചില്നിന്നും അഞ്ചുപേരെയും മറ്റു ജില്ലകളിലെ ഓരോ ബ്രാഞ്ച്കമ്മിറ്റിയില്നിന്നും രണ്ടുപേരെ വീതവും സമരത്തിനു നിയോഗിക്കാനാണ്തീരുമാനം. ഇതിനുപുറമേ സി.പി.. അടക്കമുള്ള ഘടകകക്ഷികളിലെ പ്രവര്ത്തകരും ഉപരോധത്തിനെത്തും. ഓരോ ജില്ലാ കമ്മിറ്റിയിലെയും സമര വോളന്റിയര്മാരെ സഹായിക്കാന്സി.പി.എമ്മിന്റെ തലസ്ഥാന ജില്ലയിലെ ഏരിയാ കമ്മിറ്റികള്ക്കു ചുമതല നല്കി. സി. ദിവാകരന്ചെയര്മാനും കടകംപള്ളി സുരേന്ദ്രന്ജനറല്കണ്വീനറുമായ സംഘാടകസമിതിയും സമരവിജയത്തിനായി രൂപീകരിച്ചിട്ടുണ്ട്

                                   പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: