Pages

Friday, August 2, 2013

സൗരോര്‍ജ പദ്ധതിക്കു കൂടുതല്‍ പ്രചാരണംനല്കിയതല്ലാതെ പഠനം നടത്താൻസർക്കാരിനു കഴിഞ്ഞില്ല

 സൗരോര്‍ജ പദ്ധതിക്കു കൂടുതല്‍ പ്രചാരണം             നല്കിയതല്ലാതെ  പഠനം  നടത്താൻ                              സർക്കാരിനു  കഴിഞ്ഞില്ല 

കഴിഞ്ഞ വര്‍ഷം സംസ്‌ഥാനത്തുണ്ടായ കൊടുംചൂടും വൈദ്യുതിക്ഷാമവും പവര്‍കട്ടും സോളാര്‍ തട്ടിപ്പ്‌ സംഘത്തിനു വഴിയൊരുക്കി എന്നത്  സത്യമാണ്സൗരോര്‍ജ പദ്ധതിക്കു കൂടുതല്‍ പ്രചാരണം നല്കിയതല്ലാതെ  പഠനം നടത്താൻസർക്കാരിനു  കഴിഞ്ഞില്ല 2022-ല്‍ 20,000 മെഗാവാട്ട്‌ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണു കേന്ദസര്‍ക്കാരിന്റെ ജവാഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ സോളാര്‍ മിഷന്‍ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതികളെല്ലാം സ്വകാര്യ കുത്തക കമ്പനികളെയും അവരുടെ ഫ്രാഞ്ചൈസികളെയും ഏല്‍പ്പിക്കാനാണു തീരുമാനം. ഇതു വീണ്ടും തട്ടിപ്പിനുള്ള അവസരം ഒരുക്കുമെന്നാണു വിദഗ്‌ധമതം.

സൗരോര്‍ജ പദ്ധതിക്കു കൂടുതല്‍ പ്രചാരണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണു കേരള സര്‍ക്കാര്‍ പതിനായിരം ഗാര്‍ഹിക സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്‌. കെ.എസ്‌.ഇ.ബി. ഒഴിഞ്ഞുമാറിയതോടെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച നോഡല്‍ ഏജന്‍സിയായ അനര്‍ട്ടിലൂടെ സ്വകാര്യ കമ്പനികള്‍ പദ്ധതി നടപ്പാക്കിവരികയാണ്‌ ഇപ്പോള്‍. 28 ലക്ഷം ഗാര്‍ഹിക ഉപയോക്‌താക്കളെ സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെടുത്തുമെന്നാണു വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ജൂണ്‍ ഒമ്പതിനു പ്രഖ്യാപിച്ചത്‌.1986-ല്‍ പ്രവര്‍ത്തനമാരംഭിച്ച അനര്‍ട്ടിന്റെ ഇപ്പോഴത്തെ അവസ്‌ഥ ബൃഹത്‌ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനു പര്യാപ്‌തമല്ല. ചെറുകിട പദ്ധതി പോലും അനര്‍ട്ട്‌ അംഗീകൃത സ്വകാര്യ കമ്പനികളെ ഉപയോഗിച്ചാണു ചെയ്യിക്കുന്നത്‌. പാരമ്പര്യേതര ഊര്‍ജ സംവിധാനത്തിനുള്ള സോളാര്‍ പാനല്‍, കാറ്റാടി യന്ത്രം എന്നിവ അടക്കമുള്ള ഉപകരണങ്ങളുണ്ടാക്കുകയും വൈദ്യുതി പദ്ധതികള്‍ നടപ്പാക്കുകയുമാണ്‌ അനര്‍ട്ടുകൊണ്ടു ലക്ഷ്യമിട്ടിരുന്നതെങ്കിലും അവയെല്ലാം തുടക്കത്തില്‍തന്നെ പാളി. അതിനു പ്രധാനകാരണം ലക്ഷ്യബോധമില്ലാത്ത നേതൃത്വം കാട്ടിയ കെടുകാര്യസ്‌ഥതയാണെന്നു സ്‌ഥാപനത്തിലെ ജീവനക്കാര്‍തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അനര്‍ട്ടിന്‌ എല്ലാ ജില്ലകളിലും ഓഫീസ്‌ ഉണ്ടെങ്കിലും സ്‌ഥിരമായ ജീവനക്കാര്‍ കുറവ്‌. ആകെയുള്ളതു പ്രോജക്‌ട്‌ ഓഫീസര്‍മാരും മറ്റു ജീവനക്കാരും ഉള്‍പ്പെടെ രണ്ടോ മൂന്നോ പേര്‍ മാത്രം. ബാക്കിയുള്ളവര്‍ കരാര്‍ അടിസ്‌ഥാനത്തില്‍ ജോലിചെയ്യുന്നവര്‍. നടപ്പാക്കുന്ന പദ്ധതികളുടെ അറ്റകുറ്റപ്പണി ചെയ്യാന്‍പോലും ആളില്ല. അതിനാല്‍ പല പദ്ധതികളും വൈകാതെ നശിച്ചു. ചെയ്യാന്‍ പറ്റാത്തതിലധികം പദ്ധതികള്‍ അനര്‍ട്ടിന്റെ ചുമലിലായപ്പോള്‍ അവ സ്വകാര്യ കമ്പനികള്‍ക്കു വീതിച്ചുനല്‍കി. എന്നിട്ടും സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാതെ വന്നു. അതാണു തട്ടിപ്പിനു  വഴി  തെളിച്ചത് .കേരള സര്‍ക്കാര്‍ രൂപീകരിച്ച സി-ഡിറ്റി (സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ്‌ ഓഫ്‌ ഇമേജിംഗ്‌ ടെക്‌നോളജി)നു കീഴില്‍ ഇലക്‌ട്രോണിക്‌സ്‌, കമ്പ്യൂട്ടര്‍, സോളാര്‍ എന്നിങ്ങനെ നിരവധി പദ്ധതികളുണ്ടെങ്കിലും അനര്‍ട്ടിന്റെ ശൈലിയിലാണു പ്രവര്‍ത്തനം. സ്വന്തമായി ഒന്നും നിര്‍മിക്കുന്നില്ല. എല്ലാം ഇറക്കുമതി. സോളാര്‍ സംവിധാനത്തെ പറ്റിയുള്ള മലയാളികളുടെ പരിജ്‌ഞാനം പരിമിതമായതും തട്ടിപ്പിന്  പ്രചോദനമായി.
കേരളത്തെ അതിവേഗം വികസനപാതയിലെത്തിക്കാന്‍ ശ്രമിച്ച അധികാരികള്‍ക്കു കള്ളനാണയങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുള്ളതാണു സത്യം. ആരുവന്നാലും വികസനം യാഥാര്‍ഥ്യമാകട്ടെ എന്ന കാഴ്‌ചപ്പാടായിരുന്നു എല്ലാവര്‍ക്കും. വന്നെത്തിയവരുടെ പണ സ്രോതസ്‌ കണ്ടെത്താനും അധികൃതര്‍ മറന്നു. കിട്ടിയ അവസരം പാഴാക്കാതെ കണ്ണില്‍ കണ്ടതെല്ലാം കീശയിലാക്കി അവര്‍ ഭരണകൂടത്തെ അഴുക്കുചാലിന്‌ സമമാക്കിയപ്പോള്‍ എവിടെപ്പോയി കിടക്കുകയായിരുന്നു സംസ്‌ഥാന ഇന്റലിജസ്‌ എന്ന ചോദ്യം ബാക്കിയാണ്‌. ഇതിനൊക്കെ  സർക്കാർ  തന്നെയാണ്  മറുപടി  പറയേണ്ടത് .

                                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: