Pages

Saturday, August 3, 2013

SUICIDE BLAST OUTSIDE INDIAN CONSULATE IN AFGHANISTAN

ഇന്ത്യന്‍ കോണ്‍സുലേറ്റിന്
നേരെ ആക്രമണം

A suicide blast outside the Indian consulate in Jalalabad in eastern Afghanistan has reportedly left at least 10 people dead and another 20 injured . Suicide bombers detonated explosives-packed vehicle near the Indian consulate in Afghanistan's Jalalabad city, bordering Pakistan, killing at least eight children and wounding 21 others. 

കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ജലാലാബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ നടന്ന ആക്രമമത്തില്‍ പത്തുപേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്കേറ്റു. കോണ്‍സുലേറ്റിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാറില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചെത്തിയ മൂന്നുപേര്‍ കോണ്‍സുലേറ്റിന്റെ കവാടത്തില്‍ സ്‌ഫോടനം നടത്തുകയായിരുന്നു. കോണ്‍സുലേറ്റിന് തൊട്ടടുത്തുള്ള മോസ്‌കിലേക്ക് പോയ സ്ത്രീകളും കുട്ടികളുമാണ് ആക്രമണത്തില്‍ മരിച്ചത്. 

സ്‌ഫോടനത്തില്‍ കോണ്‍സുലേറ്റ് കെട്ടിടത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കോണ്‍സുലേറ്റ് ആക്രമിക്കാന്‍ തീവ്രവാദികള്‍ നടത്തിയ ശ്രമമാണ് പരാജയപ്പെട്ടതെന്ന് പ്രവിശ്യാ ഡെപ്യൂട്ടി പോലീസ് ചീഫ് മൗസും ഖാന്‍ ഹാഷിമി മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ നിറച്ചകാര്‍ കോണ്‍സുലേറ്റിനു മുന്നില്‍ നിര്‍ത്തിയശേഷം അക്രമികള്‍ ഓടി രക്ഷപെട്ടതായി അദ്ദേഹം അറിയിച്ചു. പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലമാണ് ജലാലാബാദ്. കോണ്‍സുലേറ്റിനുനേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അഫ്ഗാന്‍ അധികൃതര്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്നു. അതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള സേനാ ഉദ്യോഗസ്ഥര്‍ മൂന്നു ദിവസം മുമ്പ് കോണ്‍സുലേറ്റിലെത്തി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തിയിരുന്നു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് താലിബാന്‍ അറിയിച്ചു. എ.ഫ്.പി വാര്‍ത്താ ഏജന്‍സിക്ക് അയച്ച സന്ദേശത്തിലാണ് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് ഇക്കാര്യം പറഞ്ഞത്.
2008 ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 58 പേര്‍ കൊല്ലപ്പെടുകയും 140 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

                   പ്രൊഫ്‌.ജോണ്‍  കരാക്കാർ 


No comments: