Pages

Wednesday, August 7, 2013

ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേര്‍ന്ന ദിവ്യസസ്യമാണ്‌ തുളസി.

                  ഈശ്വരാംശവും ഔഷധഗുണവും 

     ഒത്തുചേര്ന്ന ദിവ്യസസ്യമാണ്‌ തുളസി


          വീടിന്റെ മുന്വശത്ത്മുറ്റത്തിന്നടുവിലായി തുളസിത്തറയുണ്ടാക്കി തുളസിച്ചെടി നട്ടുവളര്ത്തണം. ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേര്ന്ന ദിവ്യസസ്യമാണ്തുളസിബ്രാഹ്മമുഹൂര്ത്തത്തില്ഉണര്ന്നെഴുന്നേറ്റ്തുളസിയെ പ്രദക്ഷിണം വയ്ക്കണം. സന്ധ്യക്ക്തുളസിത്തറയില്തിരിവെച്ച്ആരാധിക്കുകയും വേണം.ആരുടെ വീട്ടുവളപ്പിലാണോ തുളസി ധാരാളായി വളരുന്നത്തീര്ത്ഥസമാനമായ വീട്ടില്യമദൂതന്മാര്അടുക്കുകയില്ലെന്നും തുളസിമാല ധരിച്ചുകൊണ്ട്പ്രാണന്ത്യജിക്കുന്നവരെ സമീപിക്കുവാന്യമദൂതന്മാര്ധൈര്യപ്പെടുകയില്ലെന്നും ഗരുഢപുരാണം വ്യക്തമാക്കുന്നു.തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്തുളസി മാഹാത്മ്യത്തില്ശ്രീ പരമശിവന്പാര്വ്വതീദേവിയോട്വിവരിക്കുന്നുണ്ട്‌. തുളസീഭാഗവതം എന്ന്പറയുന്നതാണ്തുളസി മാഹാത്മ്യത്തിനടിസ്ഥാനം അതു പഠിച്ചനുഷ്ഠിക്കുവര്വിഷ്ണുലോകത്തിലെത്തും.പൂണുനൂല്പോലെ തുളസി ധരിക്കണം. ഇതിന്പ്രത്യേക രീതികളോ ചടങ്ങുകളോ വേണ്ട. എങ്ങനെ ധരിച്ചാലും മോക്ഷപ്രദമാകുമെന്ന്ശ്രീ പരമശിവന്വ്യക്തമാക്കുന്നു. ചരടില്കോര്ത്തുള്ള മനോഹര മായ തുളസിമാല വിഷ്ണുവിന്റെ ഗളത്തിലണിയിച്ച്ഭക്തന്മാര്ധരിക്കണം.തുളസ്യുപനിഷത്തിലും തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്വ്യക്തമാക്കുന്നുണ്ട്‌.

          ‘ഏറെ സുഖഭോഗങ്ങളെ തരുന്നവളും വൈഷ്ണവിയും വിഷ്ണുവല്ലഭയും ജനന മരണങ്ങള്ഇല്ലാതാക്കുന്നവളും കേവലം ദര്ശനത്താല്പോലും പാപനാശനവും, തൊഴുകമാത്രം ചെയ്താല്പവിത്രത നല്കുന്നവളും പാപനാശനവും തൊഴുകമാത്രം ചെയ്താല്പവിത്രത നല്കുന്നവളും തൊഴുന്നതുകൊണ്ട്രോഗം നശിപ്പിക്കുന്നവളും വിഷ്ണു പൂജയ്ക്കുപയോഗിക്കുന്നവളും ആപത്തുകളെ ഹനിക്കുന്നവളും തിന്നുന്നവര്ക്ക്പ്രാണശക്തി പ്രദാനം ചെയ്യുന്നവളും പ്രദക്ഷിണം കൊണ്ട്ദാരിദ്ര്യം നശിപ്പിക്കുന്നവളും എന്നിങ്ങനെ തുളസിമാഹാത്മ്യത്തെക്കുറിച്ച്വിവരിക്കുന്നു. രാത്രിയില്തുളസി തൊടരുതെന്നും പര്വ്വങ്ങള്പറിക്കരുതെന്നും തുളസ്യുപനിഷത്ത്ഉപദേശിക്കുന്നു.
തുളസിമന്ത്രം
ശ്രീതുളസ്സ്യൈസ്വാഹാ വിഷ്ണുപ്രിയായൈസ്വാഹാ അമൃതായൈസ്വാഹാ തുളസി ഗായത്രി
ശ്രീതുളസ്യൈവിദ്മഹേ വിഷ്ണു പ്രിയായൈധീമഹി തന്നോഅമൃതം പ്രചോദയാത്.ഇപ്രകാരം ധ്യാനിച്ച്അമൃതമായ തുളസിയിലൂടെ ജ്ഞാനവും ബുദ്ധിയും ശ്രേയസ്സും നേടുക എന്ന്തുളസ്യുപനിഷത്ത്ഉപദേശിക്കുന്നു. തുളസി ഇല്ലാതെയുള്ള യജ്ഞം, ദാനം, ജപം, തീര്ത്ഥ നിര്മ്മാണം, ദേവതാപൂജാതര്പ്പണം മേറ്റ്ന്തു ധാര്മ്മിക കാര്യങ്ങള്ചെയ്താലത്നിഷ്പ്രയോജനമത്രേ. തുളസിമണികൊണ്ടുള്ള മാല സര്വ്വാര്ത്ഥസാധകമെന്നും തുളസി സ്യൂപനിഷത്ത്വ്യക്തമാക്കുന്നു.
വൈദീക ഗുണത്തിലെന്നപോലെ ഔഷധ ഗുണത്തിലും തുളസി മുന്നിട്ടുനില്ക്കുന്നു.
വൈ
ദീക ഗുണത്തിലെന്നപോലെ ഔഷധ ഗുണത്തിലും തുളസി മുന്നിട്ടുനില്ക്കുന്നു. അന്തരീക്ഷ ശക്തീകരണത്തിലും തുളസി വലിയ പങ്കാണ്വഹിക്കുന്നത്‌. തുളസിച്ചെടി പ്രാണവായുവിനെ ധാരാളമായി ഉല്പാദിപ്പിക്കുന്നതുകൊണ്ട്സൂര്യോദയത്തിന്മുമ്പ്എഴുന്നേറ്റ്തുളസിയെ പ്രദക്ഷിണം വയ്ക്കണം എന്നുപറയുന്നത്‌.പെപ്റ്റിക്അള്സര്‍, വൃക്കരോഗങ്ങള്എന്നിവയ്ക്ക്തുളസിനീര്ഔഷധമാണ്‌. ചിലന്തി, പഴുതാര എന്നിവ കടിച്ച ഭാഗത്ത്തുളസിനീര്പുരട്ടിയാല്വേദനയും വിഷബാധയും നശിക്കും. പ്രമേഹരോഗികള്ഓരോ ടീസ്പൂണ്തുളസിനീര്ഓരോ ഗ്ലാസ്വെള്ളത്തിലൊഴിച്ച്നിത്യവും സേവിച്ചാല്ഭേദമുണ്ടാകും.നിത്യവും വെറും വയറ്റില്നാലഞ്ചുതുളസിയില ചവച്ചു പെപ്റ്റിക്അള്സര്കരിഞ്ഞുകിട്ടും. തുളസിയില, കാപ്പിപ്പൊടി, കുരുമുളക്‌, കരുപ്പെട്ടി എന്നിവ ചേര്ത്ത്കാപ്പിയുണ്ടാക്കിക്കുടിച്ചാല്ജലദോഷവും പനിയും മാറും. തുളസിപ്പൂവ്‌, കടുക്‌, ഉപ്പ്ഇവ ചേര്ത്ത്അരച്ച്നിത്യവും പല്ലുതേച്ചാല്മോണരോഗങ്ങളും ദന്തക്ഷയവും മറ്റും ശമിക്കും. തുളസിപ്പൂവും ഇലയും മുടിയില്ചൂടിയാല്പേന്നശിക്കും. ഇങ്ങനെ തുളസിയുടെ ഔഷധഗുണങ്ങള്നിരവധിയാണ്‌. ആദ്ധ്യാത്മികമായും ഭൗതികമായും പ്രാധാന്യമര്ഹിക്കുന്ന തുളസിച്ചെടികള്നട്ടുവളര്ത്താന്പ്രത്യേകം ശ്രദ്ധിക്കണം.

                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: