തലസ്ഥാനത്ത് ആവേശം
ചോരാതെ ഇടതു പ്രവര്ത്തകര്
ഇന്നലെ ,ഓഗസ്റ്റ് 11 ഉച്ചമുതല്‍ തലസ്ഥാന നഗരിയിൽ ഇടതു പ്രവർത്തകർ എത്തിത്തുടങ്ങി . ഇന്നു പുലര്‍ച്ചയോടെ സമരക്കാരെ കൊണ്ട് നഗരം നിറഞ്ഞു കവിഞ്ഞു. മന്ത്രിമാരും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ സെക്രട്ടേറിയേറ്റിലേക്ക് എത്താൻ വിഷമമുണ്ടായില്ല .വഴികളിലൂടെല്ലാം ചെറുതും വലുതുമായ പ്രകടനങ്ങള്‍ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. രാവിലെ ഏഴര മുതല്‍ നേതാക്കള്‍ സെക്രട്ടേറിയറ്റ് നടകളിലേക്ക് എത്തിക്കൊണ്ടിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍, സി.പി.എം സെക്രട്ടറി പിണറായി വിജയന്‍, സി.പി.ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരെ കൈയടികളോടെയാണ് സ്വീകരിച്ചത്. പാളയത്തും മ്യൂസിയം ജംഗ്ഷനിലും സമരക്കാരും പോലീസുമായി ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെ വൈകിട്ട് അഞ്ചു മുതല്‍ തന്നെ സമരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ സെക്രട്ടേറിയറ്റ് നടയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. പാതിരാത്രിയോടു കൂടിയേ സമരക്കാര്‍ സെക്രട്ടേറിയറ്റ് നടയിലേക്ക് എത്തൂവെന്നായിരുന്ന പോലീസിന്റെ കണക്കുകൂട്ടല്‍. എന്നാലും വൈകിട്ട് നാലുമണിയോടെ തന്നെ പോലീസ് സര്‍വ്വ സന്നാഹങ്ങളുമായി ഇവിടെ നിലഉറപ്പിച്ചിരുന്നു. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് ഓരോ ട്രെയിനുകളും എത്തിയത് ഇങ്കുലാബ് വിളികളുമായിയാണ്. സമരത്തില്‍ പങ്കെുടുക്കാന്‍' എത്തിയവര്‍ ഇങ്കുലാബ് വിളികളോടെ ട്രെയിനുകളില്‍ നിന്നും ബസുകളില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഇവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് തലസ്ഥാന ജില്ലക്കാരും എത്തിയതോടെ വൈകിട്ട് ഏഴരയോടെ നഗരം ജനസമുദ്രമായി. വടക്കു നിന്നുള്ള വേണാട് എക്‌സ്പ്രസും ഏറണാടും തലസ്ഥാനത്തേക്ക് എത്തിച്ചവരില്‍ ഭൂരിപക്ഷവും സമരക്കാര്‍ തന്നെയായിരുന്നു. ചുരുക്കത്തില്‍ ആറ്റുകാല്‍ പൊങ്കാല തലേന്നു പോലെ ഇന്നലത്തെ രാവ് നഗരത്തിന് ഉറക്കമില്ലാത്ത രാവായിരുന്നു. ഇന്ന് പുലര്‍ച്ചെ തലസ്ഥാനത്ത് എത്തിയ ട്രെയിനുകളെല്ലാം സമരക്കാര്‍ നിറഞ്ഞാണ് എത്തിയത്. ആറ്റുകാൽ പൊങ്കാലയുടെ ഒരു പ്രതീതിയാണ് പട്ടണത്തിൽ. എല്ലാം ഒരു തരത്തിൽ
വഴിപാടണല്ലോ? ഓരോ ജില്ലയിൽ നിന്ന് എത്തിയവർക്കും പ്രത്യകം ഭക്ഷണശാല ക്രമീകരിച്ചിട്ടുണ്ട്.നഗര വാസികൾ കൗതുകത്തോടെയാണ് ഇത്
നോക്കി കാണുന്നത്
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment