Pages

Saturday, August 17, 2013

വംശീയ അധിക്ഷേപം: സിഖുകാരനെ ഇടിച്ച ബ്രിട്ടീഷ്‌ പെണ്‍കുട്ടി അറസ്‌റ്റില്‍

വംശീയ അധിക്ഷേപം:
 സിഖുകാരനെ ഇടിച്ച
ബ്രിട്ടീഷ്പെണ്കുട്ടി അറസ്റ്റില്

വംശീയ വൈരത്തെ തുടര്‍ന്ന്‌ 80 കാരനായ സിഖുകാരന്റെ മൂക്ക്‌ ഇടിച്ചു പരത്തിയ ബ്രിട്ടീഷ്‌ കൗമാരക്കാരിയെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഓണ്‍ലൈനില്‍ ഈ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്‌റ്റ്. കവന്‍ട്രിയിലെ ട്രിനിറ്റി തെരുവില്‍ ആഗസ്‌റ്റ് 10 ന്‌ രാത്രി 8.30 നായിരുന്നു സംഭവം.പ്രകോപനം കൂടാതെ പെണ്‍കുട്ടി വൃദ്ധന്റെ മുഖത്തിനിട്ട്‌ കൊടുത്ത ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ താഴെവീണിരുന്നു. ആക്രമണത്തെ തുടര്‍ന്ന്‌ ഇയാളുടെ മൂക്കില്‍ നിന്നും രക്‌തം വരികയും കണ്ണു കലങ്ങുകയും തലപ്പാവ്‌ അഴിഞ്ഞു വീഴുകയും ചെയ്‌തു. സഥലം വിടുന്നതിന്‌ മുമ്പ്‌ 19 കാരി വൃദ്ധനെ തെറിവിളിക്കുകയും ചെയ്യുന്നുണ്ട്‌.


സംഭവം സമീപത്തു കൂടി വന്ന മറ്റൊരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ഫേസ്‌ബുക്കിലൂടെ ഓണ്‍ലൈനില്‍ വലിയ വിവാദത്തിന്‌ തിരികൊളുത്തുകയും ചെയ്‌തു. സംഭവത്തില്‍ പെണ്‍കുട്ടിയെ പോലീസ്‌ ഇന്നലെ അറസ്‌റ്റ് ചെയ്യുകയും ചോദ്യം ചെയ്‌തു വരികയുമാണ്‌. പെണ്‍കുട്ടിക്കെതിരേ അഞ്ചു വര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന ഗൗരവതരമായി മുറിവേല്‍പ്പിക്കല്‍ കുറ്റവും ചുമത്തിയിട്ടുണ്ട്‌. സംഭത്തിലെ ദൃക്‌സാക്ഷികളുടെ സേവനം തേടിയിരിക്കുകയാണ്‌ പോലീസ്‌.

                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: