Pages

Saturday, August 17, 2013

സിന്ധുരക്ഷകില്‍ നിന്ന്‌ ആറാമത്തെ മൃതദേഹം കണ്ടെടുത്തു

സിന്ധുരക്ഷകില്നിന്ന്
ആറാമത്തെ മൃതദേഹം കണ്ടെടുത്തു

mangalam malayalam online newspaperസ്‌ഫോടനത്തില്‍ തകര്‍ന്ന ഐഎന്‍എസ്‌ സിന്ധുരക്ഷകില്‍ നിന്ന്‌ ആറാമത്തെ മൃതദേഹം കണ്ടെടുത്തു. ശനിയാഴ്‌ച,ഓഗസ്റ്റ്‌  17 ന്  രാത്രി കണ്ടെടുത്ത മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായിരുന്നു. പോസ്‌റ്റുമാര്‍ട്ടത്തിനും ഡിഎന്‍എ പരിശോധനയ്‌ക്കുമായി മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റി.

മുങ്ങിക്കപ്പലില്‍ കുടുങ്ങിയിട്ടുളള 12 പേര്‍ക്കായുളള തെരച്ചില്‍ തുടരുകയാണ്‌. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കപ്പല്‍ ജലോപരിതലത്തിലേക്ക്‌ ഉയര്‍ത്തുന്നതിനുമായി ഇന്ത്യ അന്താരാഷ്‌ട്ര സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്‌. നോര്‍വെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുളള കമ്പനികളുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം അപകടസ്‌ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്‌ ഉറപ്പുനല്‍കാനാവില്ലെന്ന്‌ നാവികസേനാ വൃത്തങ്ങള്‍ പറഞ്ഞു.

                                   പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: