വിക്കിപീഡിയ
മലയാളം മുന്നില്
ഏറ്റവും വലിയ ഓണ്‍ലൈന്‍ എന്‍സൈക്‌ളോപീഡിയയായ വിക്കിപീഡിയക്ക് ഇന്ത്യയില്‍ കൂറ്റന്‍ വളര്‍ച്ച. മലയാളം ഉള്‍പ്പെടെ ഇന്ത്യയിലെ 20 ലധികം പ്രാദേശിക ഭാഷകളില്‍ പ്രചാരമുള്ള സൈറ്റിന് കഴിഞ്ഞ എട്ടു മാസം കൊണ്ട് വലിയ പ്രചാരമാണ് ലഭിച്ചതെന്ന് ബാംഗ്‌ളൂര്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റി എന്ന സ്‌ഥാപനം വ്യക്‌തമാക്കുന്നു. മലയാളമാണ് ഇന്ത്യയിലെ പ്രാദേശിക ഭാഷയില്‍ വിക്കിക്ക് ഏറ്റവും കൂടുതല്‍ വേരോട്ടം നല്‍കിയിട്ടുള്ളത്.
അംഗമാകുന്ന ആര്‍ക്കും എഴുതുവാനോ എഡിറ്റ് ചെയ്യുവാനോ കഴിയുന്ന വിക്കിപീഡിയക്ക് ഇന്ത്യയില്‍ അധികമൊന്നും വിജയം സൃഷ്‌ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2012 സെപ്‌തംബര്‍ മുതല്‍ 2013 ഏപ്രില്‍ വരെയുള്ള കാലയളവില്‍ തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ആയിരക്കണക്കിന് ലേഖനങ്ങള്‍ വന്നതോടെ മുമ്പത്തെ കാലയളവിനെ അപേക്ഷിച്ച് പ്രചാരം കൂടുകയായിരുന്നു.
മലയാളമാണ് വിക്കിയുടെ കാര്യത്തില്‍ ഇന്ത്യയില്‍ മുന്നിലുള്ളത്.
100 ലധികം എഡിറ്റര്‍ മാരുടെ ടീം വിക്കിക്കായി മലയാളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിമാസം 30 ലക്ഷം പേര്‍ സന്ദര്‍ശകരുണ്ടായിരുന്ന മറാത്തിയില്‍ കണക്കെടുപ്പ് നടന്ന എട്ടു മാസത്തിനിടയില്‍ മറ്റൊരും 10 ലക്ഷം പേര്‍ കൂടി സന്ദര്‍ശകരായി എത്തിയിട്ടുണ്ട്. 40,000 ലേഖനങ്ങളുള്ള മറാത്തിയില്‍ നിന്നുള്ള കൂടുതല്‍ എഡിറ്റര്‍മാര്‍ക്കും ഇംഗ്‌ളീഷില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്‌ടം. ബംഗാളിയില്‍ 14 ലക്ഷം പേജ് വ്യൂവേഴ്‌സ് വിക്കിക്കുണ്ടെന്നാണ് കണക്കുകള്‍. പ്രാദേശിക ഭാഷയില്‍ സ്‌ക്രിപ്‌റ്റുകള്‍ ചെയ്യാന്‍ കഴിയുന്നു എന്നതാണ് വിക്കിക്ക് പ്രചാരം കൂട്ടിയ ഘടകമെന്നാണ് വിലയിരുത്തല്‍.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment