Pages

Saturday, August 24, 2013

മുഖം മിനുങ്ങിയാൽ ജീവിതം തിളങ്ങും

മുഖം മിനുങ്ങിയാ ജീവിതം തിളങ്ങും 
ഡോ. അനി കുമാ
മുഖസൗന്ദര്യം ഏതൊരാളുടേയും സ്വപ്നമാണ്. മനോഹരമായ മുഖം ഏതൊരാൾക്കും ആത്മവിശ്വാസം ർദ്ധിപ്പിക്കുന്നു. നമ്മുടെ സങ്കല്പത്തി സൗന്ദര്യമുള്ള മുഖത്തിനൊരു നിർവചനമുണ്ട്. ഇതിന് സമാനമായി എത്തിക്കുകയാണ് ർത്താഗ്നാത്തിക്ക് ശസ്ത്രക്രിയയുടെ ലക്ഷ്യം. താടി എല്ലുകളെ അതിന്റെ അളവിലും ആകൃതിയിലും ആകാരത്തിലും ശസ്ത്രക്രിയയിലൂടെ ശരിയാക്കുന്നതാണ് ർത്തോഗ്നാത്തിക്ക് ശസ്ത്രക്രിയ. ഇതി പ്രാഗൽഭ്യം നേടിയവരാണ് മാക്സിലോ ഫേഷ്യ ർജൻമാർ. റൈനോപ്ളാസ്റ്റി (മൂക്ക്) ഫേസ് ലിഫ്ട് (ചുളിവ് നിവർത്തൽ) തുടങ്ങിയ മുഖ സൗന്ദര്യ ശസ്ത്രക്രിയ കഴിഞ്ഞാ എണ്ണത്തി മുന്നാമതായി നിൽക്കുന്നതാണ് ർത്തോഗ്നാത്തിക്ക് ർജറി. 
ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നത്
താടി എല്ലിന് വേണ്ടത്ര വളർച്ചയില്ലാത്തവർ, അമിത വളർച്ചയുള്ളവർ, കീഴ് താടിയും, മേൽത്താടിയും തമ്മിലുള്ള ശരിയായ ബന്ധം ഇല്ലാത്തവ ഇടത്തുഭാഗവും വലതുഭാഗവും തമ്മിലുള്ള അന്തരം ഏറിയവ-ജന്മനാലുള്ള ചില സിൻഡ്രോമുകൾ (പിയറി റോബി, ട്രെച്ച കോളി) സിൻഡ്രോമുകളുടെ ഭാഗമായി ഉണ്ടാകുന്ന മുഖ വൈകല്യങ്ങ, ഭക്ഷണം ചവയ്ക്കുന്നതിനും, സംസാരശേഷിക്കും പ്രയാസമുള്ളവ, സ്ളിപ്പ് അപ്നിയ ഉള്ളവരൊക്കെയാണ് ഇതി നിന്ന് ഫലം പ്രതീക്ഷിക്കുന്നത്. കൂടാതെ വളർച്ചിയിലോ അതിനുശേഷമോ ഉണ്ടാകുന്ന ക്ഷതങ്ങ മുഖത്തിന്റെ അസ്ഥികളുടെ ആകാരവും അളവും ഗണ്യമായി മാറ്റികളയാറുണ്ട്. 
ശസ്ത്രക്രിയയ്ക്ക് ഉചിതമായ സമയം
സ്ഥികളുടെ വളർച്ച പൂർത്തിയായതിനുശേഷം മാത്രമേ താടി എല്ലുകളെ സൗന്ദര്യവൽക്കരത്തിനായി ശസ്ത്രക്രിയ ചെയ്യാവൂ. ശസ്ത്രക്രിയക്ക് ശേഷമുള്ള അസ്ഥികളുടെ വളർച്ച എത്രമാത്രം ഉണ്ടാകും എന്ന് ഊഹിക്കാവുന്നതല്ല. ഇരുപത് വയസ് തികഞ്ഞ ഏതൊരു വ്യക്തിക്കും ശസ്ത്രക്രിയക്ക് വിധേയമാകാം. നിര തെറ്റിയ പല്ലുകളെ ചിലപ്പോ ശസത്രക്രിയയ്ക്ക് മുന്പും പിന്പുമായി ബ്രേസസ് ഇട്ട് ശരിയാക്കേണ്ടി വരും 
ശസ്ത്രക്രിയ ചെയ്യുന്നത്
ഒരാളുടെ ആവശ്യത്തിന് അനുസരിച്ച് എല്ലുകളെ സ്ഥാനചലനം ചെയ്യുക. അസ്ഥി ആവശ്യത്തിലേറെയുള്ളത് മുറിച്ചു മാറ്റുക, വേണ്ടി വന്നാ കൂട്ടിച്ചേക്കുക തുടങ്ങിയ രീതികളാണ് അവലംബിക്കുന്നത്. കഴിയുന്നതും മുഖത്ത് പാടുകളോ കലയോ ഇല്ലാതിരിക്കാ വായിനുള്ളിലൂടെ മാത്രമാണ് ഇത് സാധ്യമാക്കുന്നത്. 
സങ്കീർണതകൾ
ഒരാഴ്ചക്കാലം ആശുപത്രിവാസം വേണ്ടി വരും. കാലയളവി ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാനാവൂ. നീരും വേദനയും മരുന്ന് കൊണ്ടു മാറ്റാവുന്നതാണ്. അമിത രക്തസ്രാവവും നാഡികളുടെ ക്ഷതവും മറ്റുമാണ് മറ്റു സങ്കീർണതകൾ. എന്നാ, കൃത്യതയോടെയുള്ള ശസ്ത്രക്രിയയാണെങ്കി വിരളമായേ ഇത് നേരിടേണ്ടി വരാറുള്ളൂ. 

രോഗിയുടെ പ്രതീക്ഷയും ആഗ്രഹവും കണക്കിലെടുത്തു വേണം ശസ്ത്രക്രിയ ചെയ്യേണ്ടത്. അല്ലെങ്കി ഉണ്ടാകുന്ന അതൃപ്തി ചെറുതായിരിക്കില്ല. നൂതന സാങ്കേതിക വിദ്യക ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള രൂപം മുൻപേ തന്നെ കാണാ സഹായിക്കുന്നു. 

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 




No comments: