Pages

Monday, August 19, 2013

ISRO CALLS OFF GSLV D-5 LAUNCH AFTER FUEL LEAKAGE

ജി എസ് എല്‍ വി വിക്ഷേപണം മാറ്റിവെച്ചു


The Indian space agency Monday called off the launch of its heavy rocket geosynchronous satellite launch vehicle (GSLV-D5) due to leak in the second-stage engine.The fresh launch date will be announced later, said a spokesman of the Indian Space Research Organisation (ISRO). 
Nearly two hours before the scheduled blast off at 4.50 p.m. while the cryogenic engine was being fuelled up, scientists and officials at the mission control centre suddenly became excited and were huddled in a series of discussions. Space scientists in the mission control centre gathered in small groups around some monitors. The countdown was put on hold for some time and an emergency meeting of scientists was called and a decision was taken to hold the launch. 
ഇന്ത്യയുടെ അഭിമാനപദ്ധതിയായ ജി.എസ്.എല്‍.വി ഡി-5 ന്റെ വിക്ഷേപണം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവെച്ചു. തിങ്കളാഴ്ച വൈകിട്ട് 4.50 ന് വിക്ഷേപണം നിശ്ചയിച്ചിരിക്കെ ഒരുമണിക്കൂര്‍ മാത്രം ശേഷിക്കെ കൗണ്ട്ഡൗണ്‍ നിര്‍ത്തിവെക്കുകയായിരുന്നു.  ക്രയോജനിക് എന്‍ജിനില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയില്‍ ചോര്‍ച്ചയുണ്ടായി. ഇതേ തുടര്‍ന്നാണ് വിക്ഷേപണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഒരു മണിക്കൂര്‍ 14 മിനിറ്റ് 20 സെക്കന്‍ഡ് ശേഷിക്കെയാണ് കൗണ്ട്ഡൗണ്‍ നിര്‍ത്തിവെച്ചത്.ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഘടിപ്പിച്ച ജി.എസ്.എല്‍.വി-ഡി5 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ഞായറാഴ്ചയാണ് തുടങ്ങിയത്. ജിസാറ്റ്-14 ഉപഗ്രവും വഹിച്ചായിരുന്നു ജി.എസ്.എല്‍.വി-ഡി 5 തിങ്കളാഴ്ച കുതിച്ചുയരേണ്ടിയിരുന്നത്.  ജി.എസ്.എല്‍.വി-ഡി5 വഹിക്കുന്ന ആശയവിനിമയോപകരണ ഉപഗ്രഹമായ ജിസാറ്റ്-14ന് 1982 കിലോയാണ് ഭാരം. ഉപഗ്രഹവിക്ഷേപണത്തിനുപയോഗിക്കുന്ന ജി.എസ്.എല്‍.വി. ഡി-5-ന്റെ എട്ടാമത്തെ ദൗത്യമായിരുന്നു തിങ്കളാഴ്ചത്തേത്. 2010 ഏപ്രില്‍ 15ന് വിക്ഷേപിച്ച ജി.എസ്.എല്‍.വി മിനിറ്റുകള്‍ക്കകം ഉപഗ്രഹമടക്കം തകര്‍ന്നുവീഴുകയായിരുന്നു. ഇതിന് ശേഷം 2010 ഡിസംബറില്‍ തന്നെ റഷ്യയില്‍ നിന്ന് വാങ്ങിയ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് നടത്തിയ വിക്ഷേപണവും പരാജയപ്പെടുകയായിരുന്നു. കുറ്റങ്ങളും കുറവുകളും പരിഹരിച്ച് 35 പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് ഇന്ന് വീണ്ടും വിക്ഷേപണത്തിന് തയാറെടുത്തത്.

                                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: