ബിഹാറില്‍ ട്രെയിനിടിച്ച് 35 മരണം
"The people should not have been on the tracks, there are always warnings," said Railway spokesperson Amitabh Prabhakar.As a mob went on the rampage, many railway personnel reportedly hid or ran away, leaving the station completely unmanned, say officials. Train services have been suspended on the route.Railway officials say the situation is volatile. Rescue workers, district and police officials took hours to reach the spot, considered to be a remote part of the district."We are finding it difficult to reach the spot as there are no roads," said SK Bhardwaj, Additional Director General, Bihar Police.
ബിഹാറിലെ
സഹര്‍ഷയില്‍ ട്രെയിനിടിച്ച് 35 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ്
ആശങ്ക. നിരവധി പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പലരുടെയും
നില ഗുരുതരമാണ്. ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയിലെ കത്യായനി ക്ഷ്രേത്രത്തില്‍ ദര്‍ശനം
കഴിഞ്ഞു മടങ്ങുകയായിരുന്നു തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.തലസ്ഥാനമായ പട്‌നയ്ക്ക് 250 കിലോമീറ്റര്‍ അകലെയുള്ള സഹര്‍ഷയ്ക്ക് സമീപത്തെ ധമാര
ഘട്ട് സ്‌റ്റേഷനിലാണ് അപകടമുണ്ടായത്. ഒരു ലോക്കല്‍ ട്രെയിനില്‍ കയറാനായി പാളത്തില്‍
കാത്തുനിന്നവരെ അതിലൂടെ അതിവേഗം വന്ന രാജ്യറാണി എക്‌സ്പ്രസ്
ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സഹര്‍ഷയില്‍ നിന്ന് പട്‌നയിലേയ്ക്ക്
പോവുകയായിരുന്നു രാജ്യറാണി എക്‌സ്പ്രസ്. ഈ ട്രെയിനിന് ധമാര ഘട്ടില്‍ സ്‌റ്റോപ്പുണ്ടായിരുന്നില്ല.ശ്രാവണ മാസത്തിലെ അവസാന ദിവസമായതിനാല്‍ സ്‌റ്റേഷനില്‍ തീര്‍ഥാടകരുടെ വന്‍
തിരക്കാണ് അനുഭവപ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാര്‍ രാജ്യറാണി
എക്‌സ്പ്രസിന് തീയിടുകയും റെയില്‍വേസ്‌റ്റേഷന്‍ ആക്രമിക്കുകയും ചെയ്തു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment