Pages

Saturday, August 3, 2013

ആയൂര്‍ ജങ്ഷന്‍ഗതാഗതം ദുരിതത്തില്‍

ആയൂര്‍ ജങ്ഷന്‍ഗതാഗതം ദുരിതത്തില്‍


കിളിമാന്നൂരിനും കൊട്ടാരക്കരയ്ക്കും മധ്യേയുള്ള പ്രധാന ജങ്ഷനായ എം.സി.റോഡിലെ ആയൂര്‍ ദുരിതത്തില്‍. റോഡിന്റെ തകര്‍ച്ച, വാഹനപാര്‍ക്കിങ്ങിലെ അപാകത, ഓടകളുടെ ദുഃസ്ഥിതി, കാല്‍നടക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് തുടങ്ങിയവയാണ് ജങ്ഷനിലെ പ്രശ്‌നങ്ങള്‍. റോഡ് പുനര്‍നിര്‍മിക്കാന്‍ കെ.എസ്.ടി.പി. പദ്ധതിയുമായി രംഗത്ത് വന്നെങ്കിലും നടപ്പിലായിട്ടില്ല.എം.സി.റോഡ് തകര്‍ന്ന് തരിപ്പണമായി. റോഡ് നിറയെ കുഴികളാണ്. അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും മഴയില്‍ ടാര്‍ ഒലിച്ചുപോയി. ജങ്ഷന്റെ പലഭാഗത്തുമുള്ള വെള്ളക്കെട്ടും ഗതാഗതത്തിന് ഭീഷണിയായി.
ജങ്ഷനിലെ വാഹനപാര്‍ക്കിങ് ടൗണ്‍ ജീവിതം ദുസ്സഹമാക്കി. നോ പാര്‍ക്കിങ് ഏരിയയില്‍പോലും വാഹന പാര്‍ക്കിങ്ങാണ്. പ്രത്യേക ഓട്ടോസ്റ്റാന്‍ഡ് ഇല്ലാത്തതും പട്ടണജീവിതം ദുസ്സഹമാക്കി.
തിരക്കേറിയ കെ.എസ്.ആര്‍.ടി.സി.-മാര്‍ക്കറ്റ് കവലയില്‍ തോന്നിയപോലെയാണ് വാഹന പാര്‍ക്കിങ്. സമാന്തര സര്‍വീസുകാരുടെ ബഹളവും കടന്നുകയറ്റവും യാത്രക്കാരെ വലയ്ക്കുകയാണ്. ബസ്‌യാത്രക്കാര്‍ക്ക് നില്‍ക്കാന്‍പോലും കഴിയുന്നില്ല. സ്വകാര്യബസ്സുകളുടെ മത്സരവും വിനയായിട്ടുണ്ട്.അടിയന്തരമായി ജങ്ഷനിലെ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഓടകള്‍ വീതികൂട്ടി റോഡിലൂടെയുള്ള വെള്ളപ്രവാഹം തടയണം, ഓട്ടോപാര്‍ക്കിങ് പ്രത്യേക ഏരിയയില്‍ മാത്രമാക്കി ക്രമീകരിക്കണം. നോപാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിയന്ത്രിക്കണം. പോലീസ് പോയിന്റ് ഡ്യൂട്ടി കര്‍ശനമാക്കണം. കാല്‍നടക്കാര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തണം.


                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: