വി.ദക്ഷിണാമൂര്‍ത്തി അന്തരിച്ചു
The music director V Dakshinamurthy, who composed
music for hundreds of film songs in Malayalam and other southern languages over
the last seven decades, died here today, industry sources said. He was 94
and was keeping indifferent health for some time. He breathed his last at his
residence in Mylapore. Endearingly called as "Swamy" by the film
fraternity and his fans, Dakshinamurthy's songs stood out on account of their
classical touch. The singers who rendered songs for him include K J
Yesudas, P Suseela, Jayachandran and P Leela.
പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞനും സംഗീതസംവിധായകനുമായ വി. ദക്ഷിണാമൂര്‍ത്തി 2 0 1 3 ഓഗസ്റ്റ് 2 ന് (94) ആന്തരിച്ചു. ചെന്നൈയിലെ മൈലാപ്പൂരിലുള്ള വസതിയില്‍ വെച്ചാണ് രാത്രി എട്ടു മണിക്ക് അന്ത്യം സംഭവിച്ചത്. രാവിലെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. രാത്രി മകളുടെ വീട്ടിലേക്ക് പോകാന്‍ ഭാര്യ ചെന്ന് വിളിച്ചപ്പോള്‍ അനക്കമില്ല. ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു.
125-ലധികം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണത്. നല്ല തങ്ക ആണ് ആദ്യചിത്രം. മിഴികള്‍ സാക്ഷിയാണ് അവസാന ചിത്രം. 'സ്വപ്നങ്ങള്‍ , സ്വപ്നങ്ങളേ നിങ്ങള്‍ ... (കാവ്യമേള), ഉത്തരാസ്വയംവരം (ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്), കാട്ടിലെ പാഴ്മുളം (വിലയ്ക്കുവാങ്ങിയ വീണ), വാതില്‍പ്പഴുതിലൂടെ (ഇടനാഴിയില്‍ ഒരു കാലൊച്ച) എന്നിവ 'സ്വാമി' എന്ന് വിളിപ്പേരുള്ള ദക്ഷിണാമൂര്‍ത്തിയുടെ പ്രശസ്തമായ ഗാനങ്ങളാണ്.
പാര്‍വ്വതി അമ്മാളുടേയും ഡി. വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബര്‍ 22ന് ആലപ്പുഴയിലാണ് ദക്ഷിണാമൂര്‍ത്തി ജനിച്ചത്. അമ്മയാണ് ആദ്യഗുരു. പിന്നീട് തിരുവനന്തപുരത്തുള്ള വെങ്കിടാചലം പോറ്റിയുടെ കീഴില്‍ സംഗീതം അഭ്യസിച്ചു.2013-ല്‍ സ്വാതിതിരുനാള്‍ പുരസ്‌കാരം, 2003-ല്‍ 'സംഗീത സരസ്വതി' പുരസ്‌കാരം, 1998-ല്‍ ജെ.സി.ഡാനിയല്‍ പുരസ്‌കാരം, 1971-ല്‍ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാനസര്‍ക്കാറിന്റെ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment