Pages

Friday, August 30, 2013

ജ്യോതിഷം ബൈബിളില്‍

ജ്യോതിഷം ബൈബിളില്
mangalam malayalam online newspaperജ്യോതിഷം പോലെയുള്ള ഗൂഢശാസ്‌ത്രങ്ങള്‍ക്കെല്ലാം എതിരാണ്‌ ബൈബിള്‍ എന്ന ഒരു ധാരണ ക്രിസ്‌ത്യാനികള്‍ക്കിടയിലുണ്ട്‌. എന്നാല്‍ ജ്യോതിഷത്തേക്കുറിച്ചുള്ള ധാരാളം പരാമര്‍ശങ്ങള്‍ ബൈബിളിലുണ്ട്‌ എന്നതാണ്‌ സത്യം.ഇയ്യോബിന്റെ പുസ്‌തകത്തില്‍ 38: 30-34-ല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.കാര്‍ത്തികയുടെ ചങ്ങല നിനക്ക്‌ ബന്ധിക്കാമോ?നിനക്ക്‌ രാശിചക്രത്തെ അതിന്റെ കാലത്ത്‌ പുറപ്പെടുവിക്കാമോ?
സപ്‌തര്‍ഷികളേയും മക്കളേയും നിനക്ക്‌ നടത്താമോ?
ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ?
അതിനു ഭൂമിയിലുള്ള സ്വാധീനത്തെ നിര്‍ണ്ണയിക്കാമോ?
കാര്‍ത്തിക നക്ഷത്രവും രാശിചക്രവും സപ്‌തര്‍ഷികളും (ഏഴു ധ്രുവനക്ഷത്രങ്ങള്‍) എല്ലാം ജൂതന്മാര്‍ക്ക്‌ പരചിതമായിരുന്നെങ്കില്‍, തീര്‍ച്ചയായും ആകാശത്തിന്റെ നിയമങ്ങളും അതിനു ഭൂമിയില്‍ ഉളവാക്കാന്‍ കഴിയുന്ന സ്വാധീനവും അവര്‍ക്ക്‌ അറിയാമായിരുന്നുവെന്ന്‌ വ്യക്‌തം.
അത്തരത്തില്‍ ആകാശനിയമങ്ങളെക്കുറിച്ചും അതിനു ഭൂമിയിലും മനുഷ്യരിലും ഉളവാക്കാന്‍ കഴിയുന്ന സ്വാധീനശക്‌തിയെക്കുറിച്ചും പഠിച്ച്‌ കണക്കുകൂട്ടി കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേരുന്ന ശാസ്‌ത്രമാണ്‌ ജ്യോതിഷമെന്നതിനാല്‍ ബൈബിളില്‍ പ്രതിപാദിക്കുന്ന വിഷയം ജ്യോതിഷം തന്നെയാണെന്ന്‌ ഉറപ്പിക്കാം.
ബൈബിളില്‍ മറ്റൊരു ഭാഗത്ത്‌ ആകാശത്തിന്‍കീഴിലുളള എല്ലാത്തിനും അതിന്റേതായ സമയവും കാലവുമുണ്ടെന്ന്‌ വ്യക്‌തമാക്കുന്നുണ്ട്‌. (സഭാപ്രസംഗി 3: 1-8) ജനിപ്പാന്‍ ഒരു കാലം, മരിപ്പാന്‍ ഒരു കാലം, നടുവാന്‍ ഒരു കാലം, നട്ടതു പറിക്കാന്‍ ഒരു കാലം, കരയാന്‍ ഒരു കാലം, ചിരിപ്പാന്‍ ഒരു കാലം, സമ്പാദിപ്പാന്‍ ഒരു കാലം, നഷ്‌ടമാവാന്‍ ഒരു കാലം, സ്‌നേഹിക്കാന്‍ ഒരു കാലം, ദ്വേഷിപ്പാന്‍ ഒരു കാലം, യുദ്ധത്തിന്‌ ഒരു കാലം, സമാധാനത്തിന്‌ ഒരു കാലം.
ആകാശത്തിലെ നക്ഷത്ര സമൂഹങ്ങളുടെയും മറ്റു ഖഗോളങ്ങളുടെയും നിരന്തര ചലനമാണ്‌ കാലത്തെ സൃഷ്‌ടിക്കുന്നതെന്നും കാലത്തിന്റെ നിയന്ത്രണത്തിനതീതമായി പ്രപഞ്ചത്തില്‍ യാതൊന്നും നിലനില്‍ക്കുന്നില്ലെന്നും ജൂതന്മാര്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍ ജ്യോതിശ്ശാസ്‌ത്രത്തിലോ, ജ്യോതിഷത്തിലോ ഖ്യാതിനേടിയ ഒരു പണ്ഡിതന്റെ പേരുപോലും ബൈബിളില്‍ പരാമര്‍ശിക്കുന്നില്ല.യേശുക്രിസ്‌തുവിന്റെ ജനനം നടന്ന വിവരം കണ്ടെത്തിയത്‌ ജൂതന്മാരായിരുന്നില്ല. കിഴക്കുദിച്ച നക്ഷത്രം കണ്ട്‌ ആ അത്ഭുത ശിശുവിന്റെ ജനനം നടന്നുവെന്ന്‌ മനസ്സിലാക്കുകയും, ജനിച്ച രാജ്യമേതെന്ന്‌ കൃത്യമായി ഗണിച്ചെടുക്കുകയും ശിശുവിനെ ദര്‍ശിക്കുവാനും നമസ്‌ക്കരിക്കാനുമായി മാസങ്ങള്‍ വഴി നടന്ന്‌ മൈലുകള്‍ താണ്ടി യഹൂദ്യരാജാവായിരുന്ന ഹെരോദോസിന്റെ കൊട്ടാരത്തിലെത്തുകയും ചെയ്‌ത മൂന്നു വിദ്വാന്മാര്‍ അസാമാന്യ പണ്ഡിതന്മാരായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ കിഴക്കുനിന്നു വന്നുവെന്ന്‌ മാത്രമാണ്‌ ബൈബിളില്‍ പറയുന്നത്‌.

അവര്‍ പുറപ്പെട്ടു വന്ന രാജ്യത്തിന്റെ പേര്‌ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ അക്കാലത്ത്‌ ജ്യോതിശ്ശാസ്‌ത്രത്തിന്റേയും ജ്യോതിഷത്തിന്റേയും ഉല്‍ഖനന കേന്ദ്രമായിരുന്നു ഭാരതം എന്ന വസ്‌തുത പരിശോധിക്കുമ്പോള്‍ ബൈബിളില്‍ പരാമര്‍ശിക്കുന്ന മൂന്നു വിദ്വാന്മാര്‍ പുറപ്പെട്ടുവന്ന രാജ്യം ഭാരതമായിരിക്കുമെന്ന്‌ അനുമാനിക്കുന്നതില്‍ തെറ്റില്ല.

                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: