ഇറാഖില്‍
സ്‌ഫോടനപരമ്പര:
60
പേര്‍ മരിച്ചു
ഇറാഖിലെ ബാഗ്ദാദിലുണ്ടായ സ്‌ഫോടന പരമ്പരയില്‍
അറുപതുപേര്‍ മരിച്ചു. 250-പേര്‍ക്ക് പരിക്കേറ്റു. പത്തിലധികം
കാര്‍ബോംബ് സ്‌ഫോടനങ്ങളാണുണ്ടായത്. ഷാബ്, കാഡിമിയ, സാഡിയ, ന്യൂ ബാഗ്ദാദ്,
സഫ്രാനിയ, തുസ് ഖുര്‍മാതു, നസ്രിയ തുടങ്ങിയ പ്രദേശങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. പ്രധാനമായും തിരക്കേറിയ ചന്തകള്‍ , റസ്റ്റോറന്റുകള്‍ , കഫേകള്‍
എന്നിവിടങ്ങളിലാണ് ബോംബുകള്‍ പൊട്ടിത്തെറിച്ചത്. റംസാന്‍ പ്രമാണിച്ച് ഇവിടങ്ങളില്‍
വലിയ ജനത്തിരക്കായിരുന്നു.
മരണസംഖ്യ ഉയരാന്‍ സാധ്യത. ജൂലായ് മുതല്‍ ഇതുവരെയുണ്ടായ നിരവധി സ്‌ഫോടനങ്ങളില്‍ ആയിരത്തിലധികം പേരാണ് മരിച്ചത്. 2,300-ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നത് 2013 ജൂലായിലും ആഗസ്തിലുമാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment