ശാലു മേനോനെജൂലൈ എട്ട് തിങ്കളാഴ്‌ച
വരെ റിമാന്‍ഡ് ചെയ്‌തു
Actor Shalu Menon who was taken under custody in connection with solar scam on Friday, has been remanded to judicial custody till Monday,8th July. The court will consider the plea of the police to give her under custody for three days, on Monday. As per court order, she was later shifted to Attakkulangara women's jail.
ഇന്ന് ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് വനിതാ സെല്ലില്‍ നിന്ന് ശാലുവിനെ കോടതിയിലെത്തിച്ചത്. ശാലുവിനെ മൂന്ന് ദിവസത്തേക്ക് കസ്‌റ്റഡിയില്‍ വേണമെന്നാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.തിരുവനന്തപുരം മണക്കാട് സ്വദേശി റാസിഖ് അലിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ ഇന്നലെ ഉച്ചയ്‌ക്ക് മൂന്നരയോടെ ചങ്ങനാശേരിയിലെ വീട്ടില്‍ നിന്നാണ് ശാലുവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തത്. ആറരയോടെ തിരുവനന്തപുരത്ത് എഡിജിപി എ ഹേമചന്ദ്രന്റെ ഓഫീസില്‍ ചോദ്യം ചെയ്യാനായി ഹാജരാക്കി. ചോദ്യം ചെയ്യലില്‍ സാമ്പത്തിക തട്ടിപ്പില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ശാലുവിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് ശാലു. കേസില്‍ പ്രതിയായതോടെ ശാലുവിന്റെ സെന്‍സര്‍ബോര്‍ഡ് ഉപദേശക സമിതി അംഗത്വം റദ്ദാക്കിയിട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment