Pages

Monday, July 22, 2013

പെരുമഴയത്തും കത്തുന്ന സോളാർ

പെരുമഴയത്തും കത്തുന്ന സോളാർ
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്
'രാപ്പകല്‍ സമരം'
സോളാര്‍ തട്ടിപ്പ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട്, ഇടതുജനാധിപത്യ മുന്നണിയുടെ 'രാപ്പകല്‍ സമരം' സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ചു. ഇടതുമുന്നണിയുടെ പ്രതിഷേധം തടഞ്ഞ് സത്യം പുറത്തുവരുന്നത് തടയാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന്, രാപ്പകല്‍ സമരം ഉത്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. 
മുഖ്യമന്ത്രിയുടെ കുടുംബത്തിനും ചില കേന്ദ്രമന്ത്രിമാര്‍ക്കും സോളാര്‍ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് കേസിലെ പ്രതിയായ സരിത എസ് നായര്‍ അടക്കമുള്ളവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതേക്കുറിച്ച് വിശദമായ അന്വേഷണം വേണം - വി.എസ്.ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടത് എം എല്‍ എ മാരുടെയും നേതാക്കളുടെയും സുരക്ഷയ്ക്ക് വിലകല്‍പ്പിക്കുന്നില്ല. അട്ടപ്പാടിയിലെ ആദിവാസികളെപ്പോലും മുഖ്യമന്ത്രി അപമാനിച്ചിരിക്കുന്നു. നട്ടാല്‍ കരുക്കാത്ത നുണയാണ് മുഖ്യമന്ത്രി പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിച്ചേ മതിയാകൂ എന്ന്, രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്തുകൊണ്ട് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. 

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: