Pages

Saturday, July 27, 2013

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയേറ്റ് എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയേറ്റ് എംബിബിഎസ് വിദ്യാര്ഥിനി മരിച്ചു
തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നഎംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഉള്ളൂര്‍ സ്വദേശി ഡോക്ടര്‍ രാജീവിന്റെ മകള്‍ രജിത രാജീവ് (18) ആണ് മരിച്ചത്. പോണ്ടിച്ചേരിയില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് രജിത. കഴക്കൂട്ടത്തെ ഒരു ഹോട്ടലില്‍ നിന്ന് വെള്ളിയാഴ്ച രാത്രി രജിത ചിക്കന്‍ ബിരിയാണി കഴിച്ചിരുന്നുവെന്നും ഇതിനെത്തുടര്‍ന്നാണ് രജിതയ്ക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നുമാണ് ബന്ധുക്കളുടെ പരാതി. രജിതയോടൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നുവെങ്കിലും അവര്‍ ബിരിയാണി കഴിച്ചിരുന്നില്ല. പരാതിയെത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഹോട്ടലില്‍ പരിശോധന നടത്തി.

                                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: