Pages

Saturday, July 27, 2013

മെഡിക്കൽസ്വാശ്രയ പ്രവേശനം: 6 പേര്‍ക്ക് മൈനസ് മാര്‍ക്ക്

മെഡിക്കൽസ്വാശ്രയ പ്രവേശനം:
6 പേര്ക്ക് മൈനസ് മാര്ക്ക്

സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റ് അസോസിയേഷന്റെ കീഴിലുള്ള എട്ടുകോളേജുകളിലേക്ക് നടത്തിയ പ്രവേശനപരീക്ഷ എഴുതിയവരില്‍ ആറുപേര്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ലഭിച്ചതായി പ്രവേശന മേല്‍നോട്ട കമ്മിറ്റിയുടെ അധ്യക്ഷന്‍ കമ്മീഷന്‍ ജസ്റ്റിസ് ജെ എം ജയിംസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എട്ടു കോളേജുകളിലായുള്ള 35 ശതമാനം വരുന്ന മാനേജുമെന്റ് സീറ്റുകളിലേക്ക് 21ന് നടത്തിയ പ്രവേശന പരീക്ഷയിലാണ് പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളിലായി ആറുപേര്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ലഭിച്ചത്.വിദ്യാഭ്യാസമേഖലയില്‍ മൂല്യശോഷണം സംഭവിച്ചതായി ഇതു വ്യക്തമാക്കുന്നു.മാനേജുമെന്റ് അസോസിയേഷന്‍ നേരിട്ട് നടത്തിയ പ്രവേശനപരീക്ഷയുടെ സുതാര്യതയെക്കുറിച്ച് സര്‍ക്കാരാണ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 315 സീറ്റുകളിലേക്ക് നടത്തിയ പരീക്ഷയില്‍ 778 പേര്‍ പരീക്ഷയെഴുതി. എംബിബിഎസ് പ്രവേശനത്തിനായുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡം അനുസരിച്ച് 408 പേര്‍ അമ്പത് ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി യോഗ്യത നേടി.


പരീക്ഷയില്‍ 400ല്‍ 370 മാര്‍ക്ക് നേടിയ റീമ അബൂബക്കര്‍ ഒന്നാംസ്ഥാനവും 366 മാര്‍ക്ക് നേടിയ ഇ വി ശ്രീരാജ് രണ്ടാംസ്ഥാനവും 365 മാര്‍ക്ക് നേടിയ അശ്വതി ഉണ്ണിക്കൃഷ്ണന്‍ മൂന്നാം സ്ഥാനവും നേടി. പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നിന്നാണ് സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകള്‍ പ്രവേശനം നടത്തേണ്ടത്. പ്രവേശനം സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ കമ്മിറ്റിയെ അറിയിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: